സെന്റ് ലൂയീസില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു, പ്രതി അറസ്റ്റില്‍.

0
145

പി.പി. ചെറിയാന്‍.

സെന്റ് ലൂയീസ്: സെന്റ് ലൂയീസ് സിറ്റിയുടെ സൗത്ത് സൈഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വെടിവയ്പ് കേസ് അന്വേഷിക്കുന്നതിനു എത്തിച്ചേര്‍ന്ന രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്കുനേരേ നാല്‍പ്പത്തിമൂന്നു വയസ്സുള്ള പ്രതി വെടിവച്ചതിനെ തുടര്‍ന്നു 29 വയസുള്ള ഒരു പോലീസ് ഓഫീസര്‍ മരിക്കുകയും മറ്റൊരു ഓഫീസറുടെ കാലിനു വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി സെന്റ് ലൂയീസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ജോണ്‍ ഹെയ്ഡന്‍ അറിയിച്ചു.

 

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സെന്റ് ലൂയീസ് സൗത്ത് ഗ്രാന്റ് നൈമ്പര്‍ഹുഡിനു സമീപമുള്ള ടവര്‍ഗ്രോവ് പാര്‍ക്കിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ബന്ധിയാക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ഓഫീസര്‍മാര്‍ക്കുനേരേ പ്രതി നിറയൊഴിച്ചു. തലയ്ക്ക് വെടിയേറ്റ ഓഫീസര്‍ റ്റാമറിസ് എല്‍ ബോഹനന്‍ (29) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിയേറ്റ രണ്ടാമത്തെ ഓഫീസറുടെ നില ഗുരുതരമല്ല.

 

ഞായറാഴ്ച രാവിലെ പന്ത്രണ്ട് മണിക്കൂറിനുശേഷമാണ് ബന്ധിനാടകം അവസാനിച്ചത്. തുടര്‍ന്നു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എങ്ങനെയാണ് അറസ്റ്റ് ചെയ്തതെന്നു പോലീസ് വെളിപ്പെടുത്തിയില്ല.

 

വെടിയേറ്റു മരിച്ച റ്റാമറിസിനു മൂന്നര വര്‍ഷത്തെ സര്‍വീസ് മാത്രമാണുണ്ടായിരുന്നത്. സെന്റ് ലൂയീസില്‍ മാത്രം ജൂണ്‍ ഒന്നുശേഷം എട്ട് പോലീസ് ഓഫീസര്‍മാരാണ് ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് സിറ്റി പോലീസ് ചീഫ് അറിയിച്ചു.

Share This:

Comments

comments