ആമസോൺ സി ഇ ഓ ഇപ്പോൾ സമ്പന്നരിൽ സമ്പന്നൻ. ആസ്തി: 202 ബില്യൻ ഡോളർ.

0
440

ജോയിച്ചൻ പുതുക്കുളം.

ആമസോൺ സിഇഒ ആയ ജെഫ് ബെസോസിന് ഇപ്പോൾ 200 ബില്യൻ ഡോളറിലധികം ആസ്തിയുണ്ട്. ഒരുപക്ഷേ 200 ബില്യൻ ഡോളറിലധികം ആസ്തി കൈവരിക്കുന്ന ആദ്യ ആളും ആകാം ജെഫ് ബെസോസ് . ബ്ലൂംബർഗിന്റെ ശതകോടീശ്വരൻ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ ഇപ്പോൾ ജെഫ് ബെസോസ് ആണ്.
മെയ് മുതൽ ജെഫിന്റെ ആസ്തി 57 ബില്യൺ ഡോളറാണ് വർധിച്ചത്. ഇതോടെയാണ് ആമസോൺ സ്ഥാപകൻ 200 ബില്യൻ ഡോളർ ക്ലബ്ബിൽ എത്തുന്നത്.
എന്നാൽ ഈ വാർത്തയെ പ്രതിഷേധക്കാർ വരവേറ്റത് ജെഫിന്റെ വീടിന്റെ മുൻപിൽ ഒരു തലവെട്ടി യന്ത്രം നിർമ്മിച്ചു കൊണ്ടാണ്. മിനിമം 30 ഡോളർ വേതനം ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തിൽ, മുൻ ആമസോൺ ഉദ്യോഗസ്ഥൻ ക്രിസ് സ്മാൾസിന്റെ നേതൃത്വത്തിൽ നൂറോളം പേർ പങ്കെടുത്തു. പ്രതിഷേധം നടക്കുമ്പോൾ ജെഫ് വീട്ടിലുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.
ആമസോണിന്റെ ഷെയർ വാല്യൂ 80 ശതമാനമാണ് ഈ വർഷം ഉയർന്നത്. S&P 500 സൂചിക അടുത്തയിടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്താൻ ആമസോണിന്റെ ഓഹരി വളർച്ച മറ്റൊരു പ്രേരകശക്തികളിൽ ഒന്നാണ് . പ്രത്യേകിച്ച് ഈ കോവിഡ് മാന്ദ്യകാലത്ത്.

Share This:

Comments

comments