കാമുകനെ കാണാൻ മെക്സിക്കോയിലേക്ക് പോയ യുവതി കൊല്ലപ്പെട്ട നിലയിൽ.

0
322

പി.പി.ചെറിയാൻ.

ബ്രൗൺസ്‌വില്ല (ടെക്സസ്) ∙ മെക്സിക്കോയിലെ മാറ്റമോറസ് സിറ്റിയിലേക്ക് കാമുകനെ സന്ദർശിക്കുന്നതിന് പോയ ലിസബത്ത് ഫ്ലോറസ് (23) കൊല്ലപ്പെട്ട നിലയിൽ. രണ്ടു കുട്ടികളുടെ അമ്മയായ ലിസബത്ത് ഓഗസ്റ്റ് ഒൻപതിനാണ് ബ്രൗൺസ് വില്ലിൽ നിന്നും മെക്സിക്കൊ അതിർത്തിയിലുള്ള മറ്റമോറസ് സിറ്റിയിലേക്ക് പോയത്. പിറ്റേ ദിവസം മടങ്ങിവരാമെന്ന് പറഞ്ഞാണ് മകൾ പോയതെന്ന് ലിസബത്തിന്റെ അമ്മ മറിയ റൂബിയൊ പറഞ്ഞു.
ലിസബത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നിരവധി തവണ ഫോൺ ചെയ്തുവെങ്കിലും മറുപടി ലഭിച്ചില്ല. ഓഗസ്റ്റ് പതിനൊന്നിന് കൊല്ലപ്പെട്ട ലിസബത്തിന്റെ ശരീരം കണ്ടെത്തുകയായിരുന്നു. തല പാറകല്ലുകൊണ്ട് തകർത്തിരുന്നു. പല്ലുകൾ എല്ലാം നഷ്ടപ്പെട്ട നിലയിലുമായിരുന്നു ശരീരം കിടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട മാറ്റമോറസ് സിറ്റിയിലെ ക്രിമിനലുകൾ ഇവരെ തട്ടികൊണ്ടു പോയി വധിച്ചതാകാമെന്ന് ഫ്ലോറസിന്റെ മാതാവ് പറഞ്ഞു. എഫ്ബിഐ കേസന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.രണ്ടു കുട്ടികളെ അനാഥരാക്കി, ക്രൂരമായി കൊലചെയ്യപ്പെട്ട ലിസബത്തിന്റെ ഘാതകരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ റൂബിയൊ എല്ലാവരുടെയും സഹകരണം അഭ്യർഥിച്ചു. ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Share This:

Comments

comments