സസ്പെന്‍ഡ് ചെയ്ത ഫൊക്കാന ട്രഷറര്‍ സാമ്പത്തിക തിരിമറി നടത്തി.

0
150

മൊയ്ദീന്‍ പുത്തന്‍‌ചിറ.

ന്യൂജെഴ്സി: ഫൊക്കാനയില്‍ നിന്ന് കഴിഞ്ഞ ദിവസം നാഷണല്‍ കമ്മിറ്റി സസ്പെന്‍ഡ് ചെയ്ത ട്രഷറര്‍, സസ്പെന്‍ഡ് ചെയ്തതിന്റെ പിറ്റേ ദിവസം ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 700000 ത്തോളം ഡോളര്‍ പിന്‍വലിച്ചതായി അറിയാനിടയായെന്നും, ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

സംഘടനയുടെ ധനവിനിയോഗങ്ങള്‍ പ്രസിഡന്റും സെക്രട്ടറിയും അറിയാതെ നടത്താൻ നിയമപരമായി കഴിയാത്തതും, പാടില്ലാത്തതും ആയതിനാല്‍ ഇതൊരു ഗുരുതര ക്രമക്കേടാണ്. ഇത് തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന് ഫൊക്കാനയുടെ ആജീവനാന്ത വിലക്കു നേരിടേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

Share This:

Comments

comments