ഓണ്‍ലൈന്‍ വി.ബി.എസ് 2020 കാല്‍ഗറിയിലും വാന്‍കൂവറിലും ഓഗസ്റ്റ് 7 മുതല്‍.

0
65

ജോയിച്ചൻ പുതുക്കുളം.

കാല്‍ഗറി: സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചസ് കാല്‍ഗറിയും, വാന്‍കൂവറും സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) 2020 ഓഗസ്റ്റ് 7,8,9 തീയതികളില്‍ സൂം വഴി നടത്തുന്നതാണ്.

 

റവ. സജേഷ് മാത്യൂസ് (യൂത്ത് ചാപ്ലെയിന്‍, ദുബായ് & ഷാര്‍ജ മാര്‍ത്തോമാ പള്ളി) ആണ് ഡയറക്ടറായി ഈ വി.ബി.എസ്. നയിക്കുന്നത്.

 

പ്രോഗ്രാം വിശദാംശങ്ങള്‍:
ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാത്രി 7 മുതല്‍ 8.30 വരെ (കാല്‍ഗറി സമയം), വൈകിട്ട് 6 മുതല്‍ 7.30 വരെ (വാന്‍കൂവര്‍ സമയം)

 

ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ (കാല്‍ഗറി സമയം), രാവിലെ 9.30 മുതല്‍ 11 വരെ (വാന്‍കൂവര്‍ സമയം)

 

ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ (കാല്‍ഗറി സമയം), രാവിലെ 9 മുതല്‍ 11 വരെ (വാന്‍കൂവര്‍ സമയം).

സണ്‍ഡേ മാറ്റിന്‍സ് ആരാധന, വി.ബി.എസ് സമര്‍പ്പണം, ആള്‍ട്ടര്‍ കോള്‍ & ക്ലോസിംഗ്.

 

വി.ബി.എസ് 2020-ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു താഴെക്കാണുന്ന ലിങ്കിലുള്ള ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് നാലിനകം അയയ്ക്കുക. https://forms.gle/TYuvZTbGy81SgpXf6

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്ദീപ് സാം അലക്‌സാണ്ടര്‍ (403 891 5194), സാംജി ജോണ്‍ (604 404 9550) എന്നീ നമ്പരുകളില്‍ വിളിക്കുകയോ, വാട്‌സ്ആപ് അയയ്ക്കുകയോ ചെയ്യുക.

 

ജോസഫ് ജോണ്‍ (കാല്‍ഗറി) അറിയിച്ചതാണിത്.

 

Share This:

Comments

comments