സി.എം.എ 2020-22 ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ചുള്ള സര്‍വ്വെ നടത്തുന്നു.

0
75

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2020-22 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ ഓഗസ്റ്റില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍വ്വെ നടത്തുന്നു. അതിനു മുമ്പായി പൊതുയോഗം വിളിച്ചുകൂട്ടി നോമിനേഷന്‍ കമ്മിറ്റിയേയും, ഇലക്ഷന്‍ കമ്മിറ്റിയേയും തെരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാല്‍ കോവിഡ് 19 മൂലം നിയമവിധേയമായി സൈറ്റ് മീറ്റിംഗിനുള്ള സാധ്യത ഇല്ലാതിരിക്കുകയാണ്. ആയതിനാല്‍ ഓഗസ്റ്റ് 16-നു സൂം /കോണ്‍ഫറന്‍സ് കോളിലൂടെ ഒരു പൊതുയോഗം നടത്തുന്നതിനു തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത പൊതുയോഗത്തില്‍ റിപ്പോര്‍ട്ട്, ഫിനാന്‍സ് റിപ്പോര്‍ട്ട്, അമന്റ്‌മെന്റുകള്‍ എന്നിവ അവതരിപ്പിക്കുന്നതും, തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതുമാണ്.

 

തെരഞ്ഞെടുപ്പ് നടത്തുവാനാണ് തീരുമാനമെങ്കില്‍ നോമിനേഷന്‍ കമ്മിറ്റിയേയും, ഇലക്ഷന്‍ കമ്മിറ്റിയേയും പ്രസ്തുത മീറ്റിംഗില്‍ വച്ച് എടുക്കുന്നതാണ്. പൊതുയോഗത്തിനുള്ള അജണ്ട സി.എം.എയുടെ വെബ്‌സൈറ്റില്‍ (www.chicagomalayaleeassociation.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള സര്‍വ്വെ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് സെക്രട്ടറി ഇമെയില്‍ ചെയ്തിട്ടുണ്ട്. സൂം മീറ്റിംഗിനുള്ള ലിങ്ക് ഓഗസ്റ്റ് 16-നു മുമ്പായി അസോസിയേഷന്റെ വെബ്‌സൈറ്റിലൂടെയും ഇമെയിലിലൂടെയും അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് – ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സെക്രട്ടറി – ജോഷി വള്ളിക്കളം (312 685 6749), ട്രഷറര്‍- ജിതേഷ് ചുങ്കത്ത് (224 522 9157).

Share This:

Comments

comments