ഉഷ്ണമേഖലാ ന്യുനമര്‍ദ്ദം ഐസായസ് ഈ വാരാന്ത്യത്തില്‍ ഫ്‌ളോറിഡയില്‍ എത്തിച്ചേരും.

0
149

ജോയിച്ചൻ പുതുക്കുളം.

പ്യൂര്‍ട്ടോറിക്കോയ്ക്ക് സമീപം ബുധനാഴ്ച വൈകുന്നേരം രൂപപ്പെട്ട ഉഷ്ണമേഖലാ ന്യുനമര്‍ദ്ദം “ഐസായസ്” ഈ വാരാന്ത്യത്തില്‍ ഫ്‌ളോറിഡയില്‍ എത്തിച്ചേരും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

പ്യൂര്‍ട്ടോറിക്കോയിലും ബ്രിട്ടീഷ് യു എസ് വെര്‍ജിന്‍ ഐലന്‍ഡ് പ്രദേശങ്ങളില്‍ ഇതിനകം തന്നെ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വന്നു.

 

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ഐസായസിന്റെ പാതയില്‍ ഇപ്പോഴും ധാരാളം അനിശ്ചിതത്വമുണ്ട്, എന്തിരുന്നാലതും ടെക്‌സസിലേക്കു ന്യുനമര്‍ദ്ദം വഴിമാറാനുള്ള സാദ്യത ഇപ്പോള്‍ ഇല്ല. ദേശിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഹരിക്കേയിന്‍ വിഭാഗം ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും എന്ന് അറിയിച്ചു.

Share This:

Comments

comments