ഫൊക്കാനായുടെ അന്തഃസത്ത ഇല്ലാതാക്കാൻ ആരെയും അനുവദിക്കരുത്: ലീലാ മാരേട്ട്.

0
475

ജോയിച്ചൻ പുതുക്കുളം.

ന്യൂയോർക്ക്: മലയാളികളുടെ മനസിൽ ഉയർന്ന സ്ഥാനമുള്ള സംഘടനയാണ് ഫൊക്കാന .ഫൊക്കാനയുടെ അന്ത:സത്ത ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതിൻ്റെ ഏറ്റവും പുതിയ രൂപമാണ് ഫൊക്കാനായുടെ എന്ന പേരിൽ ഒരു ഫാൻസ്‌ അസോസിയേഷൻ ഭാരവാഹി പ്രഖ്യാപനമെന്ന് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.ജോർജി വർഗീസിനെയും ടീമിനേയും ഫൊക്കാനായുടെ പുതിയ പ്രസിഡൻ്റായും ഭാരവാഹികളായും തിരഞ്ഞെടുത്തതായി ന്യൂസിൽ കണ്ടു . ഇതിൽ ട്രസ്റ്റി ബോർഡിലെ ചിലരും അവരുടെ ഇലക്ഷൻ കമ്മീഷ ൻ കമ്മീഷനും കുടി തികച്ചും ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് വിവരമുളള ഓരോ ഫൊക്കാനാ അംഗങ്ങൾക്കും അറിയാം .

 

ഓഗസ്റ്റ് 15 വരെ പുതിയ അംഗ സംഘടനകൾക്ക് മെമ്പർഷിപ്പ് എടുക്കുവാൻ സമയം നൽകുകയും സെപ്റ്റംബറിൽ ഇലക്ഷൻ നടത്താൻ നോട്ടിഫിക്കേഷൻ നൽകുകയും ചെയ്തിട്ട് നേരം ഒന്നിരുട്ടി വെളുത്തപ്പോൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനെ ഫൊക്കാന സ്നേഹികൾ ക്ക് അംഗീകരിക്കാനാവില്ല. അവർക്ക് ജോർജിസ് ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികളെ പ്രഖ്യാപിക്കുന്നത്തിന് ആരും എതിരല്ല . മറിച്ചു ഫൊക്കാനയുടെ എന്ന പേരിൽ വന്നതുകൊണ്ടാണ് പ്രതികരിക്കുന്നത് .

 

ഫൊക്കാനായിൽ കഴിഞ്ഞ കുറേ കാലങ്ങളായി നടക്കുന്ന കുഴലൂത്ത് പ്രക്രിയയുടെ പ്രതിഫലനമായി മാത്രമെ ഞാനിതിനെ കാണുന്നുള്ളു. മാനസികമായി പ്രയാസം അനുഭവിക്കുന്ന ഒരു സമയത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത് .ഫൊക്കാന പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സര രംഗത്ത് നിൽക്കുന്ന ഞാൻ നോമിനേഷൻ പ്രക്രിയയോട് സഹകരിച്ചും ഫൊക്കാനയുടെ തിരുമാനങ്ങൾക്കു അനുസരിച്ചുമാണ് പ്രവർത്തിച്ചിരുന്നത് . അസോസിയേഷൻ പുതുക്കാനുള്ള നോട്ടിഫിക്കേഷൻ നൽകേണ്ടത് ട്രസ്റ്റി ബോർഡു അല്ല മറിച്ചു നിലവിലെ സെക്രട്ടിയാണ് . കുളപ്പുള്ളി അപ്പനും സംഘവും അടങ്ങുന്ന ഒരു ട്രസ്റ്റ് പോലെയല്ല ഫൊക്കാനാ ട്രസ്റ്റി ബോർഡ് . വിവരവും വിദ്യാഭ്യാസവും ഉള്ള നേതാക്കൻമാർ ഇരുന്ന കസേരയാണത്. ചാടിക്കടിക്കടാ കൊച്ചു രാമാ എന്ന് പറഞ്ഞ് തുള്ളിക്കുന്ന കുരങ്ങൻ്റെ രീതിയാണ് ഇപ്പോൾ ഫൊക്കാനാ ട്രസ്റ്റി ബോർഡിനുള്ളത്. ഇതൊക്കെ കുറേ വർഷങ്ങളായി അമേരിക്കൻ മലയാളികൾ കണ്ടു വരികയാണ്.പുതിയ അംഗ സംഘടനകൾക്ക് റജിസ്ട്രേഷൻ നൽകാതെ, ഫൊക്കാനാ ബൈലോ പഠിക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഈ ഭാരവാഹി പട്ടികയോട് ഫൊക്കാനയിലെ ആരും യോജിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല .

കഴിവും നേതൃത്വ പാടവവും ഉള്ള വ്യക്തികൾ പോലും മരിച്ചു കിടന്നാലും ഫൊക്കാന സ്വന്തം കക്ഷത്തിരിക്കണം എന്ന് ചിന്തിക്കുന്നവരുടെ പിടിയിലമർന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇത് ഫൊക്കാന യെ തളർത്തുകയുള്ളു. വളർത്തുവാൻ ഉപകരിക്കില്ല. പ്രത്യേകിച്ച് ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ പെട്ട് ഉഴലുന്ന സമയത്ത് തിരക്കിട്ട് നടത്തിയ ഈ നീക്കത്തെയും സംശയത്തോടെ മാത്രമേ കാണാനാവൂ. ഫൊക്കാനയുടെ ഒരു നേതാവ് ഫൊക്കാനയെ അടുത്ത നാല് വർഷത്തേക്ക് കുടി ഫൊക്കാനയെ ലേലം വിളിച്ചതായി കേൾക്കുന്നു . സമയം തെറ്റിയാൽ അദ്ദേഹത്തിന്റെ കമ്മീഷനിലും കുറവുണ്ടാകും അതും വ്യാജ ഇലക്ഷൻ നടത്തുന്നതിന് പ്രേരണയായി എന്നാണ് കേൾക്കുന്നത് .

 

മനുഷ്യന് നേരാം വണ്ണം പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സാഹചര്യത്തിലെ ഈ തീരുമാനം ഫൊക്കാനയെ ഒറ്റുകൊടുക്കുന്ന രീതിയിലായിപ്പോയി.ഇത് അംഗീകരിക്കാനാവില്ല. ഫൊക്കാനയുടെ തല മുതിർന്ന നേതാക്കൾ ,അംഗ സംഘടനകളുടെ ഭാരവാഹികൾ എന്നിവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനങ്ങൾ കൈ കൊള്ളുമെന്നും ലീലാ മാരേട്ട് അറിയിച്ചു. ആരെ കൊന്നയാലും എന്ത് അഴിമതി കാണിച്ചാലും സംഘടനാ ഭാരവാഹി ആകണം എന്ന ചിലരുടെ ആഗ്രഹമാണ് ഈ ഏകാധിപത്യം. നേരായ രീതിയിൽ ഇലക്ഷൻ നടത്തിയാൽ ജയിക്കാൻ കഴിയില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് ഈ അഴിമതിയുമായി വരുന്നത് .

Share This:

Comments

comments