ഓര്‍മ്മക്കായ്- ഓൺലൈൻ ലൈവ് പ്രോഗ്രാം ശനിയാഴ്ച.

0
62

 ജോയിച്ചൻ പുതുക്കുളം.

ഡാളസ് : മലയാള സിനിമ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയായ വിഖ്യാത ചലച്ചിത്രക്കാരൻ ഭരതന്റെ 22ാം അനുസ്മരണാര്‍ത്ഥം ” ഓര്‍മ്മക്കായ് “എന്ന ഓൺലൈൻ ലൈവ് (Online live) പ്രോഗ്രാം അല (ALA dallas, chapter) ഡാലസ് ചാപ്റ്റര്‍ ആഗസ്റ്റ് 1 ശനിയാഴ്ച രാവിലെ 11.30 മണിക്ക്സംഘടിപ്പിച്ചിരിക്കുന്നു.

 

‘ഭരതൻ ടച്ച്‌ ‘ എന്ന വിശേഷണങ്ങളിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏതാനും ചലച്ചിത്രങ്ങളിൽ ഗാനരചനയും സംഗീതരചനയും കലാ സംവിധാനവും നിർവ്വഹിച്ച അപൂർവ പ്രതിഭാസമായിരുന്നു ഭരതൻ.നിറക്കൂട്ടുകളുടെയും പുതു കാഴ്ചയുടെയും സംവേദനം സൃഷ്ടിച്ചിരുന്ന സിനിമ സംവിധായകൻ. ഭരതൻ സിനിമകളിലെ ഗാനങ്ങളും സന്ദർഭങ്ങളും കോർത്തിണക്കിയതാണ് പ്രസ്തുത പരിപാടി. പ്രശസ്ത തിരക്കഥാ കൃത്ത് ശ്രീ ജോണ്‍ പോള്‍ മുഖ്യതിഥിയായ പരിപാടിയില്‍ സിനിമാ രംഗത്തെ പ്രശസ്തയായ ഗായിക ലതിക, നടനും സ്റ്റേജ് പെർഫോമറുമായ ജയരാജ് വാര്യര്‍, ഗായകന്‍ കല്ലറ ഗോപന്‍, ഗായിക ഇന്ദുലേഖ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി അല ഡാളസ് (ALA Dallas) ഭാരവാഹികള്‍ അറിയിച്ചു.

 

വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു

Zoom [സൂം] – Meeting ID – 576 180 4782
URL – https://us02web.zoom.us/j/5761804782
സമയം: August 1, 2020 – 12.30 EST / 11.30 PST

 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പർ – സുധീർ പകവത്ത്‌ – 214-499-1197 , ജോജോ കോട്ടക്കൽ – 972-904-1857

Share This:

Comments

comments