അഞ്ച് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു.

0
78

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന  ഓറഞ്ച് അലേര്‍ട്ട്  പിന്‍വലിച്ചു.എന്നാല്‍ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചു.

ജൂലൈ 30ന്  ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.ജൂലൈ 31ന്ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെയുള്ള അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Share This:

Comments

comments