ഒരു  ദിവാസ്വപ്നം.(കവിത)

0
91

ബാലകൃഷ്ണൻ മൂത്തേടത്. 

ഭ്രാന്തമായ് ചിന്തിച്ചു പോകുന്നു  ഞാൻ വൃഥാ
ഭ്രാന്തനായ്  തീർന്നു പോയെങ്കിലെന്ന്
ഭ്രാതാക്കളൊക്കവേ  നഷ്ടമായിത്തീർന്നു
ഭൂവിതിൽ   ജീവിതം  വ്യര്ഥമായീടുന്നു
     അന്തിക്കു  കൂട്ടാകുമെന്നു നിനച്ചവർ
    അടിമ പോൽ  കാണുന്നു  എന്നെയിന്നു
    അനുഭവം   ഗുരുവെന്ന  നഗ്ന സത്യം
    അനുഭവേദ്യമായ്  തോന്നുന്നിന്
അവനിയിതിൽ  ശേഷിക്കും   കാലമതു
അഭിനിവേശങ്ങളാൽ  മറികടക്കാൻ
ആവതല്ലെന്നുള്ള   സത്യവും  ഞാൻ
അറിയുന്നു   കീഴടങ്ങീടുന്നു   ഞാൻ
       ഇനിയെത്ര കാലം  ഞാൻ   താണ്ടീടണം
       ഇത്തിരിയുള്ളോരീ  മർത്യ  ജന്മം
       ഇല്ല എനിക്കിനി  മോഹങ്ങളൊന്നുമേ
       ഈ  ലോക   ജീവിത സരണിയിതിൽ
അറിയാതെ   തെളിയാതെ  ചൊന്നതെല്ലാം
അറം  പറ്റും   വാക്കുകൾ   ആയിത്തീർന്നോ
ആറടി   മണ്ണിലേക്ക്  ഇഴുകി   ചേരാൻ

ആരെങ്കിലും  ഒന്നു  അനുഗ്രഹിക്കു

Share This:

Comments

comments