പ്രണയം.(കവിത)

0
124

രാജു കാഞ്ഞിരങ്ങാട്.

വിജനതകൈയേറിയ കാട്ടുപക്ഷി –
യാണ് പ്രണയം.

പതുക്കെ പതുക്കെ മുൾപ്പടർപ്പുക –
ളിലും,
പൊന്തക്കാടുകളിലും,
ഉൾവനങ്ങളിലും,
വനാന്തരങ്ങളിലും വിഹരിക്കുന്നു

പുരാതനമായ ഒരു പ്രണയപരത്വം
എന്നും കാത്തുസൂക്ഷിക്കുന്നു

അതിദീപ്ത താരകമാണ് പ്രണയം.
എത്ര കുടിച്ചാലും മതിവരാത്ത
സ്വാദിഷ്ഠമായ യവവീഞ്ഞ്

വയൽവരമ്പിൽ തലചായ്ച്ചുകിടക്കും –
കതിര്
കൈത്തോടുകളിൽ പുളഞ്ഞുകളിക്കും –
മത്സ്യം
പ്രണയത്തിൻ്റെ പാവനത്വത്തെപരിണയി-
ക്കാത്തവരാരുണ്ട്
എത്ര അനുഭവിച്ചാലാണ് അധികമാകു-
ന്നത് പ്രണയം

Share This:

Comments

comments