പ്രതീക്ഷ.(കവിത)

0
205
dir="auto">ജോസ് അൽഫോൻസ്.(Street Light fb Group)
പ്രതീക്ഷകൾ അസ്തമിക്കരുതൊരിക്കലും ജീവിതത്തിൽ
ഓരോ പ്രഭാതവും നമുക്കേക്കുന്നു പുത്തൻ പ്രതീക്ഷകൾ
കഴിഞ്ഞകാല നഷ്ടങ്ങളുടെ ശവപറമ്പിൽ  ചിതാഭസ്മം തേടിയലയാതേ
പുത്തനുണർവ്വോടെ പ്രത്യാശയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടാം
പ്രതീക്ഷകളില്ലെങ്കിൽ ജീവിതം വെറും ശൂന്യം
പ്രത്യാശയില്ലെങ്കിൽ പിന്നെന്ത് ജീവിതം
തെളിഞ്ഞുകത്തുന്നു നവദീപങ്ങൾ മുന്നിൽ
പുതിയ വഴിത്താരകൾ തുറക്കുന്നു നമുക്കായ്
നേടുവാനൊത്തിരിയുണ്ട് ഇനിയും ജീവിതത്തിൽ
പ്രതീക്ഷയുടെ പുതുകിരണങ്ങൾ
മാടിവിളിക്കുന്നു
തളരാത്ത മനസ്സും പതറാത്ത പാദങ്ങളുമായ്
അടിയുറച്ച വിശ്വാസത്തോടെ മുന്നേറാം നമുക്ക്

Share This:

Comments

comments