ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് പ്രസിഡന്റ് വർഗീസിന്റെ മാതാവ് മറിയാമ്മ വർഗീസ് നിര്യാതയായി.

0
329
പി. സി. മാത്യു.
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ വര്ഗീസ് കയ്യാലക്കകത്തിന്റെ മാതാവ് മറിയാമ്മ വര്ഗീസ്  (അമ്മിണി – 86 വയസ്)   കുമ്പനാട്ടുള്ള സ്വവസതിയിൽ നിര്യാതയായി. പരേത കോയിപ്പുറം മട്ടക്കൽ  കുട്ടിക്കാട്ട് കുടുംബാംഗമായ കയ്യാലക്കകത്തു റിട്ട. തഹസിൽദാർ ശ്രീ. കെ. സി. വർഗ്ഗീസിന്റെ ഭാര്യയും നെല്ലിക്കൽ അരിപ്പിനെത്തു കുടുംബാംഗവുമാണ്.

മക്കൾ – ജേക്കബ് വർഗ്ഗീസ് (തങ്കച്ചൻ – പാർക്‌ലാൻഡ് ഹോസ്പിറ്റൽ -), വർഗ്ഗീസ് കെ വർഗീസ് ( മോനച്ചൻ), ജോർജ് വർഗ്ഗീസ് (ബാബു), ഷേർലി ജോയി , മാത്യു വർഗ്ഗീസ് (റജി), തോമസ് വർഗ്ഗീസ്(ഷാജി). മരുമക്കൾ – കുഞ്ഞുമോൾ, ഷീല, സുബി, ജോയി, ബിന്ദു, ഷൈനി. ( എല്ലാവരും യു.എസ്എ. – ഡാലസിൽ)

സംസ്കാരശുശ്രൂഷ  ജൂലൈ 16 വ്യാഴാഴ്ച രാവിലെ ഇന്ത്യൻ സമയം 10.30 ന് ഭവനത്തിലും തുടർന്ന് 11.30 ന് കൂർത്തമല സെന്റ് തോമസ് മാർത്തോമ്മാ പഴയ പള്ളി സെമിത്തേരിയിലും നടത്തപ്പെടുന്നു.
 
വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ്, അമേരിക്ക റീജിയൻ, ഗ്ലോബൽ മുതലായ നേതാക്കൾ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക് അനുശോചനം അറിയിച്ചു. 
ബന്ധപ്പെടുവാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
വര്ഗീസ് വര്ഗീസ് 469 236 6084
മാത്യു വർഗീസ് 214 534 0863

Share This:

Comments

comments