കുറഞ്ഞ വരുമാനക്കാരുടെ കുട്ടികൾക്ക് 285 ഡോളർ ലഭിക്കും; അപേക്ഷ ജൂലൈ 31 വരെ.

0
223
പി.പി.ചെറിയാൻ.
ഓസ്റ്റിൻ: ടെക്സസിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളായ കുട്ടികൾക്ക് PEBT (pandamic electronic benefit transfer) പ്രോഗ്രാമിന്റെ ഭാഗമായി ക85 ഡോളർ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 31 വരെ നീട്ടിയതായി ടെക്സസ ഗവർണർ ഗ്രേഗ് എമ്പട്ടു ജൂൺ 29 തിങ്കളാഴ്ച പ്രസ്താവനയിറക്കി ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

ഹ്യൂമൻ സർവീസസ് കമ്മീഷൻ ഡപ്യൂട്ടി എക്സിക്യൂട്ടിവ് കമ്മീഷണർ വയൻ സാൾട്ടറും ഗവർണറും സംയുക്തമായാണ് പ്രസ്താവനയിൽ ഒപ്പ് വച്ചിരിക്കുന്നത് .
പാൻഡമിക്കിനെ തുടർന്ന് സ്കൂളുകൾ അനിശ്ചിതമായി അടച്ചിടുകയും നാഷണൽ സ്കൂൾ ലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓരോ വിദ്യാർത്ഥിക്കും 285 ഡോളർ ( വൺ ടൈം) നൽകുവാൻ സ്റ്റേറ്റ് ഗവൺമെന്റ് തീരുമാനിച്ചത്.21 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം.
ടെക്സസിൽ 3.6 മില്യൻ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും.
ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവർക്ക് ജൂലൈ 31 വരെ സമയം ലഭിക്കുമെന്നും ഗവർണർ പറഞ്ഞു
.
ലോൺ സ്റ്റാർ കാർഡ് ഉപയോഗിച്ച് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് സ്റ്റോറുകളിൽ നിന്നും ഗ്രോസറി വാങ്ങുന്നതിന് ഫെഡറൽ ഗവൺമെൻറിന്റെ സഹായധനമായി 1 ബില്യൻ ഡോളറാണ് ടെക്സസിന് അനുവദിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്.PEBT
ഫോൺ:- 833- 613-6220 (തിങ്കൾ – വെള്ളി 8 am to 5 pm)

Share This:

Comments

comments