ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്.

0
67

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്കെര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെയാണ് ഇന്ത്യയുടെ  ചൈനീസ് ആപ്പുകള്‍ക്കെതിരെയുള്ള കടുപ്പിച്ച നിലപാട്.രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നാണ് കേന്ദ്ര ഐടി വകുപ്പ് നല്‍കുന്ന വിശദീകരണം. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍,ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകളും  നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

Share This:

Comments

comments