ജോയിച്ചൻ പുതുക്കുളം.
ന്യൂയോര്‍ക്ക്: നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുംകൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ പ്രതിഭാധനനായ രാജന്‍ മാരേട്ടിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി യു.എസ്.എ) അനുശോചിച്ചു.
ഐ.ഒ.സിയുടെ മുതിര്‍ന്ന നേതാവും കേരളാ ചാപ്റ്റര്‍ പ്രസിഡന്റുമായ ലീലാ മാരേട്ടാണ് പരേതന്റെ ഭാര്യ. അനുശോചന യോഗത്തില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്തു.
കേരളത്തില്‍ നിന്നുമുള്ള ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു രാജന്‍ മാരേട്ട്. 1971-ലാണ് അദ്ദേഹം യു.എസില്‍ എത്തുന്നത്. തുടര്‍ന്നുള്ള ഉപരിപഠനത്തിനുശേഷം ന്യൂയോര്‍ക്ക് ഐ.ടി.ഐയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. 2013-ല്‍ സൂപ്പര്‍വൈസറായി വിരമിക്കുകയും ചെയ്തു.
രാജന്‍ മാരേട്ടിന്റെ ജീവിതവും കരിയറും ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന ഒന്നായിരുന്നുവെന്നു ഐ.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പ്രസ്താവിച്ചു.
അടുത്തയിടെ ഉണ്ടായ ഒരു ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്നു പുത്രന്‍ രാജീവ് മാരേട്ട് അറിയിച്ചു.
ഐ.ഒ.സി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡ, പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗില്‍സിയന്‍, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, ട്രഷറര്‍ ജോസ് ചാരുംമൂട്, മറ്റ് ദേശീയ നേതാക്കളായ ചെയര്‍മാന്‍ തോമസ് മാത്യു, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ രാജന്‍ പടവത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ സതീശന്‍ നായര്‍, വിനോദ് കെയാര്‍കെ, നാഷണല്‍ എക്‌സിക്യൂട്ടീവ് സന്തോഷ് നായര്‍, തോമസ് ടി. ഉമ്മന്‍, ജയചന്ദ്രന്‍ ആര്‍, ബേബി മണക്കുന്നേല്‍, പി.പി. ചെറിയാന്‍, ജസി റിന്‍സി, ജയിംസ് കൂടല്‍, സാക് തോമസ്, ചാപ്റ്റര്‍ പ്രസിഡന്റുമാരായ പ്രൊഫ. തമ്പി മാത്യു, ചാക്കോ കുര്യന്‍, രാജീവ് മോഹന്‍, വര്‍ഗീസ് പോത്താനിക്കാട്, ജോര്‍ജ് മണലേല്‍, ജോസ് ഓലിയാംകുന്നേല്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസഫ് ഔസോ, വിശാഖ് ചെറിയാന്‍, പോള്‍ പറമ്പി, യോഹന്നാന്‍ ശങ്കരത്തില്‍, കുര്യാക്കോസ് തര്യന്‍, തോമസ് തോമസ് ന്യൂയോര്‍ക്ക്, സാം മണിക്കരോട്ട്, എ.സി. ജോര്‍ജ്, ചെറിയാന്‍ കോശി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.വി. ചെറിയാന്‍ പനങ്ങാട്ട്, സ്കറിയ കല്ലറയ്ക്കല്‍, നോയല്‍ മാത്യു, വിപിന്‍ രാജ്, ഹരി ബാലകൃഷ്ണപിള്ള,. ചാക്കോച്ചന്‍ ഫ്‌ളോറിഡ, അശോക് മേനോന്‍ ഓര്‍ലാന്‍ഡോ, റജി വര്‍ഗീസ് ന്യൂയോര്‍ക്ക്, വിമന്‍സ് ഫോറം അംഗങ്ങളായ ശോശാമ്മ ആന്‍ഡ്രൂസ്, ഉഷാ ജോര്‍ജ്, നിമ്മി ബാബു, തങ്കമ്മ ജോര്‍ജ് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചവരില്‍പ്പെടുന്നു.