ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീലാമാരേട്ടിന്റെ ഭര്‍ത്താവ് രാജന്‍ മാരേട്ട് നിര്യാതനായി.

0
451

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: 1968 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളില്‍ ഒരാളായിരുന്ന കല്ലൂപ്പാറ മാരേട്ട് മാരുമണ്ണില്‍ പരേതനായ ഡോ. നൈനാന്‍ ഒ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) മകന്‍ രാജന്‍ മാരേട്ട് (67) നിര്യാതനായി. സംസ്കാരം പിന്നീട്.

 

ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1971ല്‍ അമേരിക്കയില്‍ എത്തിയ ഇദ്ദേഹം കോളേജ് വിദ്യാഭ്യാസത്തേ തുടര്‍ന്ന് എം.ടി.എയില്‍ ജോലി ആരംഭിച്ചു. പിന്നീട് സൂപ്പര്‍വൈസര്‍ ആയി 2013 ല്‍ വിരമിച്ചു, തുടര്‍ന്ന് വിശ്രമജീവിതം നയിച്ച് വരവേ സ്‌ട്രോക്കിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു അന്ത്യം സംഭവിക്കുകയായിരുന്നു

സാമൂഹ്യ സേവനങ്ങളില്‍ അഗ്രഗണ്യനായിരുന്ന ഇദ്ദേഹം ധാരാളം മലയാളികളെ എയര്‍പോര്‍ട്ടില്‍ നിന്നും അവരുടെ വാസ സ്ഥലങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അതുപോലെ ആദ്യകാലങ്ങളില്‍ പള്ളിയില്ലാതിരുന്നപ്പോള്‍ വീടുകളില്‍ കുര്‍ബാന നടത്തുന്നതിന് അച്ചന്മാരെ ധാരാളം സഹായിച്ചിട്ടുണ്ട്. കൂടാതെ അശ്വമേധം മാഗസിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടി ആയിരുന്നു ഇദ്ദേഹം.

ഭാര്യ: ലീലാമാരേട്ട് (ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ്, ഫൊക്കാനയിലെ മുതിര്‍ന്ന നേതാവ്) ആലപ്പുഴ എട്ടു പറയില്‍ കുടുംബാംഗരലണ് .

മാതാവ് പരേതയായ മേരികുട്ടി ഇരവിപേരൂര്‍ ശങ്കരമംഗലം താന്നിക്കല്‍ വീട്ടില്‍ കുടുംബാംഗം ആണ്.

 

രാജീവ് മാരേട്ട്, ഡോ. രഞ്ജനി മാരേട്ട് എന്നിവര്‍ മക്കളും സൂസി മാരേട്ട്, സുനില്‍ എബ്രഹാം എന്നിവര്‍ മരുമക്കളും, എമിലി മാരേട്ട്, സേവ്യര്‍ എബ്രഹാം, ലൂക്കാസ് എബ്രഹാം എന്നിവര്‍ കൊച്ചു മക്കളും ആണ്.

 

സുശീല (മൂവാറ്റുപുഴ) , ജയിംസ് (ന്യൂയോര്‍ക്ക്) , ജീന (കൊളറാഡോ) എന്നിവര്‍ സഹോദരങ്ങളും ആണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് രാജീവ് മാരേട്ട് : 917 705 0410.

Share This:

Comments

comments