അറിയുക.(കവിത)
ചുവന്ന തൂവാലയിൽ
പൊതിഞ്ഞെന്റെ
ഹൃദയമെനിക്കു തരൂ,
എനിക്കെന്നെ പ്രണയിക്കണം.
എനിക്കെന്റെ കണ്ണുകൾ
തിരിച്ചു തരൂ,
എനിക്കെന്നെ എണ്ണി
തിട്ടപ്പെടുത്തണം.
എനിക്കെന്റെ ചിന്തകളെ
തിരിച്ചുതരൂ,
എനിക്കന്റെ വേരുകളുടെ
കാതലുകളെ അറിയണം.
എനിക്കെന്റെ സ്വപ്‍നങ്ങളെ
തിരിച്ചു തരൂ,എനിക്കൊരു
സ്വപ്‍നകുപ്പായമണിയണം.
എനിക്കെന്റെ
ദുഃഖങ്ങളെ തിരിച്ചു തരൂ,
എനിക്ക് തളർന്നവന്റെ
ശിരസ്സറിയണം.
എനിക്കെന്നെ തിരിച്ചു തരൂ,
എന്നെ പഠിക്കട്ടെ.
സൗരയൂഥത്തിനു-
നേരെ കല്ലെറിയാൻ.