ടെക്സസ് കരോൾട്ടണിലെ ഒരു കുടുംബത്തിൽ 18 പേർക്ക് കോവിഡ് 19.

0
188
>
പി.പി.ചെറിയാൻ.
കരോൾട്ടൺ(ടെക്സസ്): ഡാളസ് കൗണ്ടി കരോൾട്ടൺ സിറ്റിയിലെ ഒരു വീട്ടിൽ 18 പേർക്ക് കൊറോണ വൈറസ് പോസിറ്റിവ്. ‘ഇവരിൽ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെയ് 30നാണ് കൊവിഡ് 19 ഇവിടെ ആരംഭിക്കുന്നത്. ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത ഒരു ബന്ധുവിൽ നിന്നാണ് കൊവിഡ് മറ്റ് 17 പേർക്കും പകർന്നത്. ആദ്യം ഏഴ് പേർക്ക് കൊറോണ പോസിറ്റീവ് ആയി. തുടർന്ന് മറ്റുള്ളവർക്കും പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് കണ്ടെത്തിയത്.
പെർ ബർബോസയുടെ മകളുടെ 30-ാം ജന്മദിനത്തിൽ സംഘടിപ്പിച്ച പാർട്ടിയിലാണ് ഇത്രയും പേരിലേക്ക് കോവിഡ് പകരുന്നതിന് കാരണം.
പാർട്ടിക്കു മുമ്പ് ഇവർ ഗോൾഫ് കളിച്ചതായും ബർബോസ  പറഞ്ഞു.
സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചും മാസ്ക് ധരിച്ചുമൊക്കെയാണ് പാർട്ടിയിൽ പങ്കെടുത്തതെങ്കിലും കൊവിഡിനെ തടയാനായില്ല. രണ്ടു കുട്ടികളും രണ്ട് ഗ്രാന്റ് പേരന്റ്സും ഒരു കാൻസർ രോഗിയും ബർബോസയുടെ മാതാപിതാക്കളും ഉൾപ്പടെയുള്ളവർക്കാണ് കോവിഡ് ബാധിച്ചത്.

Share This:

Comments

comments