അടവി.(കവിത)

0
182
dir="auto">സനിതാ ജയദേവ്.(Street Light fb Group)
അധികാരങ്ങളില്ല ..   .
അവകാശങ്ങളില്ല ..   .
ആകെയുള്ളത് …  .
അരച്ചാണ്‍വയറുമാത്രം !
ആരവങ്ങളോ …
ആർപ്പുവിളികളോ ..
ആഗ്രഹിക്കാഞ്ഞിട്ടല്ല !
അടിയാളന്മാർ .. .
അടിമത്വത്തിൽ തന്നെ !
അടവിൽഒരുജഡം ..
അടിക്കടി പെരുകുമ്പോൾ ?
ആത്മഹത്യയെന്നചൊല്ലി –
ആധുനികമാധ്യമങ്ങൾ .!
അടവിതന്‍മക്കള്‍..!
അകമുരുകി കേഴുന്നുണ്ടെ
അപ്പോഴും കാടുകേറുന്നു .
അമ്മയെയും  മകളെയും അറിയാത്തോർ ???

Share This:

Comments

comments