ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി:24 മണിക്കൂറിനിടെ രാജ്യത്ത് 13,586 പുതിയ കോവിഡ്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതാദ്യമായാണ് ഒരുദിവസം ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,80,532 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 336 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്ത് ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12,573 ആയി. ഇതുവരെ 2,04,711 പേര് രോഗമുക്തി നേടി.മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ഉം തമിഴ്നാട്ടില്‍ 52,334 ഉം ആയി ഉയന്നു.