അപേക്ഷ.(കവിത)
പുലരിയുടെ പുണ്യമായി മാനത്തുദിക്കുന്നു
ആകാശവീഥിയിൽ കരുണാകരൻ
കണ്ണിൽ നിറയുന്നുപൊന്നിൻ പ്രകാശം
മനസ്സിൽ തെളിയുന്നു നന്മകളായ്
ഇന്ന് വരുമെന്ന് നീ ചൊല്ലിപിരിഞ്ഞു
രാവിന്റെ മറവിൽ മറഞ്ഞിരുന്നു
നാണം കുണുങ്ങാതെ മെല്ലെയണയുന്നു
ആകാശമുറ്റത്ത് തെറ്റിടാതെ
പതം പറഞ്ഞിരുന്നെന്റെ സങ്കടമെല്ലാം ഞാൻ
മാറ്റി നയിക്കണേ ഇന്നിന്റെ വീഥിയിൽ
ബാക്കിയാം സ്വപ്നങ്ങൾ നിവർത്തിച്ചിടാനിന്ന്
ശക്തിയേകീടണേ ചേർന്ന്നിന്ന്
മനസ്സിന്റെ ഭാരങ്ങളെല്ലാമകറ്റിയിട്ടൊരു
കുഞ്ഞു പൂവായ് വിലസീടുവാൻ
പാറിപറക്കുന്ന ശലഭമായ് നിൻ മുന്നിൽ
ശിഷ്ടകാലം കഴിച്ചീടുവാനായ്
തുടിക്കും മനസ്സിൽ നിറയൊന്നൊരായിരം
ജപമാല ഈശ്വര സന്നിധാനേ.
നയനപഥങ്ങൾക്കുമപ്പുറം നീങ്ങുവാൻ
നാകലോകം ഭൂവിലാസ്വദിക്കാൻ
തൊ വണങ്ങുന്നു തിരുവടിയിന്നു ഞാൻ
നീങ്ങട്ടെ കർമ്മപഥത്തിലേക്കായ്.