പാപമോചനത്തിന് ഡ്രൈവ് ത്രൂ കണ്‍ഫഷന് സൗകര്യമൊരുക്കി മേരിലാന്റ് വൈദികന്‍.

0
232
പി പി ചെറിയാന്‍.

മേരിലാന്റ്: കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുന്ന ഇടവക ജനങ്ങള്‍ക്ക് പളളിയില്‍ വരുന്നതിനുള്ള അവസരം ലഭിക്കാത്തതിനാല്‍ നോമ്പുകാല ഘട്ടത്തില്‍ കാത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ പാവനവും, കടമയുമായി കരുതുന്ന കുമ്പസാരത്തിന് ഡ്രൈവ് ത്രൂ സൗകര്യം ഒരുക്കിയിരിക്കുന്നത് മേരിലാന്റ് ഭവി കാത്തോലിക്ക് ചര്‍ച്ചിലെ ഫാദര്‍ സ്‌കോട്ടാണ്.

 

സാധാരണ പള്ളിക്കകത്ത് വിശുദ്ധ കുര്‍ബ്ബാന നടന്നിരുന്ന അതേ സമയത്താണ് വൈദികന്‍ പള്ളിയുടെ പാര്‍ക്കിങ്ങ് ലോട്ടിലിരുന്ന് കുമ്പസാരത്തിന് അവസരം നല്‍കുന്നത്.

കാറില്‍ വരുന്നവരുടെ പാപങ്ങള്‍ പശ്ചാത്താപത്തോടെ ഏറ്റു പറയുന്ന തോടെ പാപമോചനം നല്‍കുന്നു എന്ന് വൈദീകന്‍ ഉരുവിടും കാറില്‍ ഒരാളില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഒരാള്‍ ഒഴികെയുള്ളവര്‍ പുറത്തിറങ്ങി നില്‍ക്കേണ്ടിവരും. അങ്ങനെ ഓരോരുത്തരെയാണ് കുമ്പസാരിപ്പിക്കുന്നത്.

 

ഇതിനെ കുറിച്ചു വൈദികന്‍ സ്‌കോട്ടിന് പറയാനുള്ളത് ഇതാണ്. ഇതുവരെ നമ്മള്‍ ക്രിസ്തുവിനെ എങ്ങനെയാണ് ജനഹൃദയങ്ങളിലേക്ക് കൊണ്ടുവരേണ്ടതെന്ന് ചിന്തിച്ചു അതിനുള്ള സൗകര്യങ്ങളാണ് ദേവാലയങ്ങളില്‍ ഒരുക്കിയിരുന്നത്. ഇ്‌പ്പോള്‍ ഇതിന് മാറ്റം വരുത്തേണ്ട സമയമാണ്. ക്രിസ്തു അവിടെ നിന്നും ഇറങ്ങി മനുഷ്യരിലേക്ക് വരുന്നതാണ് പുറത്തു കണ്‍ഫഷനുള്ള സൗകര്യം ഒരുക്കിയതിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത്.

 

പുറത്തു കസേരയിലിരിക്കുന്ന വൈദികന്‍ പത്തുമിനിട്ടാണ് ഒരാള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഈ പശ്ചാതാപത്തിന് സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അച്ചന്‍ പറഞ്ഞു. കത്തോലിക്കാസഭാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നും വൈദികന്‍ പറഞ്ഞു.

Share This:

Comments

comments