ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ യുവജനോല്‍സവം മെയ് 30ന്.

0
289

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: കഴിഞ്ഞ 30 വര്‍ഷമായി ഐ.എം.എ (IMA) നടത്തി വരുന്ന യുവജനോല്‍സവം മെയ് 30ന് നടത്താന്‍ പ്രസിഡന്‍റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.ചിക്കാഗോയിലെ കുട്ടികളുടെ കലാഭിരുചികളെ പ്രോല്‍സാഹിപ്പിക്കുവാന്‍ ആദ്യമായി കലോല്‍സവം സംഘടിപ്പിച്ച സംഘടനയാണ് ഐ.എം.എ.അതുകൊണ്ടുതന്നെ ഈ കലാമേളയുടെ പ്രസക്തി വളരെ വലുതാണ്. ഇന്ന്, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ ഐ.എം.എ.യുടെ കലാമേളകളിലൂടെ തങ്ങളുടെ കഴിവുകള്‍ക്ക് മികവു നല്‍കി ഉന്നതങ്ങളില്‍ എത്തിയവരാണ്.

 

കുട്ടികളുടെ സഭാ കമ്പവും ലജ്ജാശീലവും മാറ്റിയെടുത്ത് നേതൃത്വ ശ്രേണികളിലേക്ക് അവരെ വളര്‍ത്തിയെടുക്കാന്‍ ഹങഅ യുടെ കലാമേളകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സിറോ മലബാര്‍ ദേവാലയത്തിലെ വിവിധ ആഡിറ്റോറിയങ്ങളില്‍ വച്ച് മെയ് 30 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് കലാമേളയുടെ തിരശ്ശീല ഉയരും. വമ്പിച്ച ഒരു കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായിക്കഴിഞ്ഞു.
റ്റീനാ സിബു കുളങ്ങര ഈ വര്‍ഷത്തെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും. കൂടാതെ, ആനീസ് സണ്ണി, സുനേന ചാക്കോ, ബ്ലെസ്സി ജോര്‍ജ്, ലിഷാ ജോണി എന്നിവര്‍ കണ്‍വീനേഴ്‌സ് ആയിരിക്കും. കൂടാതെ, മറിയാമ്മ പിള്ള, സിബു മാത്യു, റോയി മുളങ്കുന്നം, ജോര്‍ജ് മാത്യു, ജോയി ഇണ്ടിക്കുഴി ,ഷാനി ഏബ്രഹാം ,പ്രവീണ്‍ തോമസ്, ചന്ദ്രന്‍ പിള്ള, സിറിയക് കൂവക്കാട്ടില്‍, ജെയ്ബു കുളങ്ങര, രാജന്‍ തലവടി, എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ അടുത്ത് തന്നെ IMA വെബ്‌സൈറ്റിലൂടെ ലഭിക്കുന്നതാണ്.

Share This:

Comments

comments