മാത്യൂസ് റെനി ഫിലിപ്പ് ഹൂസ്റ്റണിൽ നിര്യാതനായി- പൊതുദർശനം വെള്ളിയാഴ്ച, സംസ്‍കാരം ശനിയാഴ്ച.

0
684
ജോയിച്ചൻ പുതുക്കുളം.
ഹ്യൂസ്റ്റൺ: കോഴഞ്ചേരി മേലുകര കൈപ്പള്ളിമണ്ണില്‍ വി ജെ ഫിലിപ്പിന്റെയും ആലീസിന്റെയും മകന്‍  മാത്യൂസ് റെനി ഫിലിപ്പ് (47) ഹൂസ്റ്റണില്‍ നിര്യാതനായി.  ദീർഘവർഷങ്ങളായി ഹൂസ്റ്റണിലുള്ള  വെണ്ണിക്കുളം പള്ളിക്കല്‍ തമ്പിയുടെയും  ഏലിയാമ്മയുടെയും മകള്‍ മെറി ഫിലിപ്പ് (അഞ്ജു ) ആണ് ഭാര്യ.

മക്കൾ:  രോഹൻ, അലിസ

സഹോദരന്‍ ഡോ. ജോണ്‍ റെജു ഫിലിപ്പ് (ഡെന്റല്‍ ഹോസ്പിറ്റല്‍, അയര്‍ക്കുന്നം).

ഭാര്യാ സഹോദരൻ : മാർട്ടിൻ തോമസ് (ഹൂസ്റ്റൺ)

പൊതുദർശനം : മാർച്ച് 20 ന് വെള്ളിയാഴ്ച അഞ്ചുമണി മുതൽ ഹൂസ്റ്റണിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിൽ ( 13133, Old Richmond Rd, Houston, Texas, 77099)

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ  10 മണിക്ക് ദേവാലയത്തിൽ വച്ച് നടത്തുന്നതും  ശുശ്രൂഷകള്‍ക്കുശേഷം സംസ്കാരം ഫോറസ്റ്റ്പാർക്ക് വെസ്റ്റ് ഹൈമർ   സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ് (12800,Westheimer Rd, Houston, 77077)

കൂടുതൽ വിവരങ്ങൾക്ക്
.
പള്ളിക്കൽ തമ്പി : 713 398 1042

Share This:

Comments

comments