കേരള ക്രിക്കറ്റ് ലീഗ്  USA  യുടെ  വാർഷികാഘോഷവും ഫാമിലി  നൈറ്റും വൻ വിജയം.

0
241

ജിനേഷ് തമ്പി.

ന്യൂയോർക് : കേരള ക്രിക്കറ്റ് ലീഗ് USA യുടെ അഞ്ചാമത്   വാർഷികാഘോഷ ചടങ്ങുകളും   ഫാമിലി നൈറ്റും വിജയകരമായി      ന്യൂയോർക്കിൽ സംഘടിപ്പിച്ചു   . വർണശബളമായ ആഘോഷപരിപാടികളിൽ  സാമൂഹിക സാംസ്കാരിക രാഷ്ട്രീയ
രംഗത്തെ പ്രമുഖരും   , മലയാളി സംഘടനകളിലെ നേതാക്കളും സംബന്ധിച്ചു

ന്യൂ യോർക്ക് സെനറ്റർ കെവിൻ തോമസിന്റെ  പ്രതിനിധി മാർക്ക്  ,  കോമൺവെൽത്ത് ക്രിക്കറ്റ്  ലീഗ്  പ്രസിഡന്റ്  ലെസ്ലി ലോ , USA ക്ലബ്  ക്രിക്കറ്റ്  ഡയറക്ടർ അജിത് ഭാസ്കർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യ അതിഥികൾ ആയിരുന്നു.

കേരള ക്രിക്കറ്റ് ലീഗ് USA യുടെ  അഞ്ചാം വാർഷിക  ആഘോഷങ്ങൾ ഉൽഘാടനം ചെയ്തു  സംസാരിച്ച മാർക്ക് , സെനറ്റർ ഓഫീസിന്റെ പേരിൽ മെമെന്റോ  കേരള ക്രിക്കറ്റ്  ലീഗിന്  സമ്മാനിച്ചു . തുടർന്ന്  USA  ക്ലബ്  ക്രിക്കറ്റ്  ഡയറക്ടർ അജിത് ഭാസ്കറും , CCL  പ്രസിഡന്റ് ലെസ്ലി ലോയും സംയുക്തമായി   KCL USA  യുടെ അഞ്ചാം വർഷത്തെ  സുവനീയർ  “22 യാർഡ്സ് “ പ്രസിദ്ധീകരിച്ചു.

ലീഗിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സ്പെക്ട്രം, ഓട്ടോ ഭാരവാഹികളായ ബിനു ബേബി ,പ്രിൻസ് ബേബി എന്നിവരും  പ്ലാറ്റിനം സ്‌പോണ്‍സഴ്‌സ് ഗ്ലോബല്‍ ഐ റ്റി ചെയര്‍മാന്‍ സജിത്ത് നായര്‍,   സണ്‍ റണ്‍ എന്നിവരുടെ പ്രതിനിധികളും ,മറ്റു സ്പോണ്സർമാരായ
ഗ്രാൻഡ് റസ്റ്റോറന്റ്  ,ഇവെന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര,ജിബി എം തോമസ് ക്വിക് മോർട്ടഗേജ് ,ടോം ജോസഫ് ഇമേജിന് ഡിജിറ്റൽ , ലുസൈഡ്‌സെവെൻ പ്രൊഡക്ഷൻസ് ബേസിൽ കുര്യാക്കോസ്  തുടങ്ങിയവരും  ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്നു നടന്ന സമ്മാനദാന ചടങ്ങിൽ  കഴിഞ്ഞ സീസണിൽ  ഉജ്വല പ്രകടനത്തിലൂടെ ശ്രദ്ധയാകർഷിച്ച  ലീഗ് പ്ലയേഴ്‌സിനു അവാർഡുകൾ നൽകുകയും വിജയികളായ ടീമിന്  ട്രോഫി സമ്മാനിക്കുകയും  ചെയ്തു

ആഘോഷ പരിപാടികളോടനുബന്ധിച്ചു  നടന്ന ലീഗ് മെമ്പേഴ്സിന്റെ വൈവിധ്യമാർന്ന  കലാവിരുന്നുകളും  ,  ന്യൂയോർക്  NRI  ബാൻഡിന്റെ  സംഗീത പരിപാടിയും   , മയൂര ഡാൻസ് സ്കൂളിന്റെ നൃത്തവും  ആഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി.

വരും വർഷങ്ങളില്‍  ക്രിക്കറ്റിനൊപ്പം തങ്ങളുടെ ചാരിറ്റി വിങ് ആയ KCL ഹെല്പിങ് ഹാൻഡ്‌സിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും അതോടൊപ്പം ട്രൈ സ്റ്റേറ്റിലെ കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു കേരള ക്രിക്കറ്റ്  ലീഗ്  മത്സരങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു

Share This:

Comments

comments