ഡാളസ് കേരള അസോസിയേഷൻ ബോധവൽക്കരണ സെമിനാർ 22 ശനി.

0
249
പി.പി. ചെറിയാൻ.
ഡാളസ്: അമേരിക്കൻ മലയാളികൾക്ക് വിൽപത്രം തയാറാക്കുന്നതിനെ കുറിച്ചും വിവിധ ട്രസ്റ്റ് രൂപീകരണങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തുന്നതിന് ഡാളസ് കേരള അസോസിയേഷൻ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഗാർലന്‍റ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിലാണ് സെമിനാർ.

കഴിഞ്ഞ 20 വർഷമായി ടെക്സസ്, ഇല്ലിനോയ് സംസ്ഥാനങ്ങളിൽ എസ്റ്റേറ്റ് പ്ലാനിംഗിനെക്കുറിച്ചു വിവിധ സെമിനാറുകൾ സംഘടിപ്പിക്കുന്ന അറ്റോർണി അറ്റ് ലൊ ജോണ്‍ എസ്. കൊസൻസയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ കൃത്യസമയത്ത് അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ എത്തിച്ചേരണം. പ്രവേശനം സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക് :
പ്രദീപ് നാഗനൂലിൽ : 973 580 8784

Share This:

Comments

comments