ജോയിച്ചൻ പുതുക്കുളം.
ചിക്കാഗോ: ചിക്കാഗോ ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി ശുശ്രൂഷകനായ പാസ്റ്റര്‍ എം.ജി ജോണ്‍സന്റെ പിതാവും, അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സീനിയര്‍ ശുശ്രൂഷകനുമായിരുന്ന പാസ്റ്റര്‍ എം.വൈ. ജോര്‍ജ് (85) നിര്യാതനായി.
അസംബ്ലീസ് ഓഫ് ഗോഡിലെ വിവിധ പ്രാദേശിക സഭകളില്‍ അമ്പതു വര്‍ഷത്തോളം ശുശ്രൂഷകനായിരുന്നു. അഞ്ചല്‍ സെക്ഷന്‍ പ്രസ്ബിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ ചേന്നയില്‍ കുടുംബാംഗമായ പരേതയായ സാറാമ്മയാണ് ഭാര്യ. മറ്റുമക്കള്‍: ജസി, ഡെയ്‌സി, മേഴ്‌സി. മരുമക്കള്‍: മിനി, പാസ്റ്റര്‍ കുരുവിള മത്തായി, ജോഷ്വാ ചാക്കോ, അലക്‌സാണ്ടര്‍ എ.
സംസ്കാരം ഫെബ്രുവരി 20-നു കുണ്ടറ അസംബ്ലീസ് ഓഫ് സെമിത്തേരിയില്‍.