പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും.

0
133

ജോയിച്ചൻ പുതുക്കുളം.

സൗത്ത് ഫ്‌ളോറിഡ: 38-ാമത് പി.സി.എന്‍.എ.കെ. സമ്മേളനത്തിന്റെ പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും 2020 ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 7:00 ന് ഐ.പി.സി സൗത്ത് ഫ്‌ളോറിഡ, 6180 നോര്‍ത്ത് വെസ്റ്റ് 11 സ്ട്രീറ്റ്, സണ്‍റൈസ്, ഫ്‌ളോറിഡ 33313 ചര്‍ച്ചില്‍ വെച്ച് നടçം. 2020 ജൂലൈ 2-5 വരെ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍കൗണ്ടിയിലാണ് 38-ാമത് പി.സി.എന്‍.എ.കെ നടçന്നത്.

 

സൗത്ത് ഫ്‌ളോറിഡയിലെ പെന്തക്കോസ്തല്‍ സഭകളിലെ ക്വയര്‍ ആരാധനാ സന്ധ്യയില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.പി.സി.എന്‍.എ.കെ 2020 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത| (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം പ്രാദേശിക പ്രതിനിധികളായ ബ്രദര്‍ ജേക്കബ് തോമസ് (സൗത്ത് ഫ്‌ളോറിഡ പ്രതിനിധി), ലൗലി ജോജി (ലേഡീസ് പ്രതിനിധി), എന്നിവêം പ്രമോഷണല്‍ മീറ്റിംഗിന് നേതൃത്വം നല്‍æം.

Share This:

Comments

comments