ഫാമിലി കോണ്‍ഫറന്‍സ് 2020; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു.

0
119

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ഡി.സി :നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് 2020 ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു എന്ന് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. ഫെബ്രുവരി 9 നു ഞായറാഴ്ച കോണ്‍ഫറന്‍സ ്പ്രതിനിധികള്‍ ക്യുന്‍സ് സെന്‍റ ്ഗ്രീഗോറിയോസ് ഇടവക സന്ദര്‍ശിച്ചു.

 

ക്യുന്‍സ് സെന്‍റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വെരി. റെവ. യേശുദാസന്‍ പാപ്പന്‍ കോര്‍എപ്പിസ്‌കോപ്പയും, ഫാ. ജോയിസ് പാപ്പനും ചേര്‍ന്ന് ടീം അംഗങ്ങളെ സ്വാഗതംചെയ്തു. ഇരുവരും കോണ്‍ഫറന്‍സിന് എല്ലാ സാഹായങ്ങളും നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു.

 

മുന്‍ ട്രഷറര്‍ മാത്യൂ വര്‍ഗീസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി. സെക്രട്ടറി ജോബി ജോണ്‍, ഫിനാന്‍സ് കമ്മിറ്റി അംഗം ബാബുപാറക്കല്‍, ഫിനാന്‍സ ്‌ചെയര്‍ ചെറിയന്‍ പെരുമാള്‍ എന്നിവര്‍ കോണ്‍ഫറസിനെക്കുറിച്ചും രെജിസ്‌ട്രേഷനെക്കുറിച്ചും, സുവനീറിലേക്കുനല്‍കാവുന്ന പരസ്യങ്ങളെക്കുറിച്ചും, സ്‌പോണ്‍സര്‍ഷിപ്പിനെകുറിച്ചും വിവരണങ്ങള്‍നല്‍കി.

 

കമ്മിറ്റിഅംഗങ്ങളായ തോമസ് വര്‍ഗീസ്, ഷിബു തരകന്‍, മാത്യു ജോഷുവ, ഇടവകയുടെ മാനേജിംഗ് കമ്മിറ്റിഅംഗങ്ങളായ രഘു നൈനാന്‍, സജിഎം. വര്‍ഗീസ് , റോബി വര്‍ഗീസ് , മലങ്കര അസോസിയേഷന്‍ അംഗങ്ങളായ തോമസ് ഗീവര്‍ഗീസ് , തോമസ് ഉമ്മന്‍എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഇടവകയില്‍നിന്നും എല്ലാഅംഗങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ഫിനാന്‍സ ്‌ചെയര്‍ ചെറിയാന്‍ പെരുമാള്‍ അഭ്യര്‍ത്ഥിച്ചു.

 

കോണ്‍ഫറസിലേക്ക് 12 പേര്‍രജിസ്റ്റര്‍ ചെയ്യുകയും, 2 ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുകയും, നിരവധി പരസ്യങ്ങള്‍ സുവനീറിലേക്ക് നല്‍കുകയുംചെയ്തു.

 

ഇടവകയില്‍ ക്രമീകരണങ്ങള്‍ നല്‍കിയ മാത്യു വര്‍ഗീസ്, തോമസ് വര്‍ഗീസ്, രഘു നൈനാന്‍, റോബി വര്‍ഗീസ്, സജിഎം. വര്‍ഗീസ്, കൂടാതെ മാനേജിംഗ് കമ്മിറ്റിയോടും, ഇടവകയോടുമുള്ള നന്ദികോണ്‍ഫറന്‍സ് കമ്മിറ്റി അറിയിച്ചു.

Share This:

Comments

comments