ഫോമാ വിമൻസ് ഫോറം സ്കോളർഷിപ്പ് മിഡ് അറ്റ്ലാന്റിക് റീജിയൻ കിക്ക്‌ ഓഫ്‌ ; Dr. സാറാ ഈശോ ആദ്യ ചെക്ക് നൽകി.

0
140
dir="auto">ജോയിച്ചൻ പുതുക്കുളം. 
ന്യൂജേഴ്സി: കേരളത്തിലെ നിർധനരായ നഴ്സിങ്  വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഫോമയുടെ വിമൻസ് ഫോറം തുടങ്ങിവച്ച നഴ്സിങ് സ്കോളർഷിപ്പ് പദ്ധതി ഈ വർഷവും വളരെ നല്ലരീതിയിൽ പുരോഗമിക്കുന്നു. 2016 -18 കാലഘട്ടത്തിൽ വിമൻസ് ഫോറം ചെയർ പേഴ്സൺ ആയ ഡോക്ടർ സാറ ഈശോയുടെയും സെക്രട്ടറിയായ രേഖ നായരുടെയും നേതൃത്വത്തിൽ തുടങ്ങിയ ഈ പദ്ധതി അന്നുതന്നെ ഇരുപതിൽപരം നഴ്സിംഗ് വിദ്യാർത്ഥികളെ സ്പോൺസർ ചെയ്തിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് നിരവധി വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന Dr. സാറാ കൂടുതൽ മലയാളികൾ ഈ രംഗത്തേക്ക് കടന്നു വരേണ്ടതിന്റെ ആവശ്യകത കൂടി മുൻനിർത്തിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2018 -20 കാലയളവിൽ രേഖാ  വിമൻസ് ഫോറം ചെയർ പേഴ്സൺ ആയപ്പോൾ കൂടുതൽ  നഴ്സിങ് വിദ്യാർഥികളിലേക്കു ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ പ്രാവശ്യം അൻപതിൽ പരം വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെെ  മിഡ് അറ്റ്ലാന്റിക് റീജിയന്റെ  മാതൃകാപരമായ തുടക്കം  രണ്ട് കുട്ടികളെ സ്പോൺസർ ചെയ്തു കൊണ്ട് ഡോക്ടർ  സാറാ ഈശോ നിർവഹിച്ചു.
ഫോമാ തുടങ്ങിയ കാലഘട്ടം മുതൽ ഫോമായുടെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിരുന്നു ആദ്യത്തെ ചെയർപേഴ്സൺ ആയ ഗ്രേസി ജെയിംസ് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി നിരവധി പദ്ധതികളും സെമിനാറുകളും സംഘടിപ്പിക്കുകയും  പോഷക സംഘടനയുടെ വളർച്ചയ്ക്ക് വേണ്ടി വളരെയധികം കഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഈ ദൗത്യം ഏറ്റെടുത്ത കുസുമം ടൈറ്റസ് വിമൻസ് ഫോറത്തിന് ഒരു ദേശീയ അംഗീകാരം നേടിയെടുക്കുന്നത് വേണ്ടുന്ന സഹായസഹകരണങ്ങൾ ചെയ്യുകയും നിരവധി പദ്ധതികളും സെമിനാറുകളും സംഘടിപ്പിക്കും ചെയ്തു. തുടർന്ന് ചെയർപേഴ്സൻ ആയ സാറയിലേക്ക്  ഈ ചുമതല വരുമ്പോൾ ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങൾക്ക്   മുൻഗണന നൽകുകയും ചെയ്‌തു. നഴ്സിങ് സ്കോളർഷിപ്  പദ്ധതിക്ക് വേണ്ടി സഹായ സഹകരണം ചെയ്യുന്ന നല്ലവരായ എല്ലാ അമേരിക്കൻ മലയാളികൾക്കും നന്ദി പറയുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ  ,ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറർ ഷിനു ജോസഫ് ,  വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു ,ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ജോ .ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ തുടങ്ങിയവർ അറിയിച്ചു .

Share This:

Comments

comments