കാണാതായ ആറുവയസുകാരി മരിച്ച നിലയില്‍; സമീപത്ത് ഒരു പുരുഷന്റെ മൃതദേഹവും.

0
227
പി.പി.ചെറിയാന്‍.

സൗത്ത് കാരലൈനാ : സൗത്ത് കാരലൈനായിലെ വീടിനു മുന്‍പില്‍ നിന്നും ഫെബ്രുവരി 10 തിങ്കളാഴ്ച കാണാതായ ഫെയ് മേരി എന്ന ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതായി സയക്ക് പബ്ലിക്ക് സേഫ്റ്റി ഡയറക്ടര്‍ ബയ്‌റണ്‍ അറിയിച്ചു.

 

മൃതദേഹം എവിടെയാണു കണ്ടെത്തിയതെന്ന് വെളിപ്പെടുത്താന്‍ ഡയറക്ടര്‍ വിസമ്മതിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ അതേ സമയത്തു തന്നെ ഇതിനു സമീപം ചര്‍ച്ച് ഹില്‍ ഹൈറ്റ്‌സില്‍ നിന്നു മറ്റൊരു പുരുഷന്റെ മൃതദേഹവും തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയതായി ബയ്‌റണ്‍ അറിയിച്ചു. ഫെയുടെ മരണവുമായി ഇതിനു ബന്ധമുണ്ടോ എന്നു ഡയറക്ടര്‍ വെളിപ്പെടുത്തിയിട്ടില്ല.

 

തിങ്കളാഴ്ച വൈകിട്ട് സ്കൂളില്‍ നിന്നും വീട്ടിലെത്തിയ കുട്ടിയെ വീടിനു മുന്‍പല്‍ കളിച്ചു കൊണ്ടിരിക്കുന്നതാണ് അവസാനമായി കണ്ടത്. പിന്നീട് അപ്രത്യക്ഷയാകുകയായിരുന്നു. ഫെയെ അവസാനമായി കാണുമ്പോള്‍ ചര്‍ച്ച് ഹില്‍ ഹൈറ്റ്‌സില്‍ രണ്ട് അപരിചിത വാഹനങ്ങള്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. എഫ്ബിഐ ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച മുതല്‍ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിനു തെളിവുകള്‍ ഇല്ലെങ്കിലും ആ സാധ്യതയും പൊലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Share This:

Comments

comments