മറിയം മത്തായി (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

0
256

ജോയിച്ചൻ പുതുക്കുളം.

ടാപ്പന്‍, ന്യൂയോര്‍ക്ക്: പരേതനായ മണ്ണത്തൂര്‍ തോലാനിക്കുന്നേല്‍ മത്തായി മര്‍ക്കോസിന്റെ ഭാര്യ മറിയം മത്തായി (89) നിര്യാതയായി. പാലക്കുഴ പുടവക്കര പരേതരായ ഉലഹന്നാന്‍ അന്ന ദമ്പതികളുടെ മകളാണ്. 1983 ല്‍ 53ാം വയസില്‍ അമേരിക്കയിലെത്തി. 65 വര്‍ഷത്തെ ധന്യമായ ദാമ്പത്യജീവിതത്തിനുശേഷം പ്രിയ ഭര്‍ത്താവ് 2014 ല്ഓര്‍മ്മയായി. മക്കളോടും കൊച്ചുമക്കളോടും അവരുടെ മക്കളോടും ഒരു വലിയ സുഹൃദ്വലയത്തോടും ഒപ്പം ദീര്‍ഘകാലം ജീവിച്ചു.

 മക്കളേയും കൊച്ചു മക്കളേയും സ്‌നേഹിക്കുന്നതിലും കരുതുന്നതിലും പരമാവധി സന്തോഷം കണ്ടെത്തിയിരുന്ന അമ്മച്ചി ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി പ്രദേശങ്ങളിലെ മലയാളി സമൂഹത്തിന് ഉത്തമ മാതൃകയായിരുന്നു. എപ്പോഴും ഹൃദ്യമായ പുഞ്ചിരിയുമായി കുശലം അന്വേഷിച്ചിരുന്ന അമ്മച്ചി ഏവരുടേയും മനസ്സില്‍ മായാത്ത ഓര്‍മ്മയായിരിക്കും.. ശാരീരിക അസ്വാസ്ഥ്യങ്ങളെ അതിജീവിച്ച് 90 ന്റെ പടിവാതിലുവരെ ജീവിച്ചിരിക്കുവാന്‍ സാധിച്ചത് പരാതിയും പരിഭവവുമില്ലാത്ത മനോഭാവവും., ശുഭാപ്തി വിശ്വാസവും മക്കളെയും കൊച്ചുമക്കളെയും സ്‌നേഹിക്കുവാനും പരിചരിക്കുവാനുമുള്ള വ്യഗ്രതയും തികഞ്ഞ ദൈവ വിശ്വാസവും മൂലമാണ്.
ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയിലെയും പിന്നീട് ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് പള്ളിയിലെയും സജീവ സാന്നിധ്യമായിരുന്ന അമ്മച്ചി ആരാധനയില്‍ സംബന്ധിക്കുന്നതില്‍ പ്രത്യേക ശുഷ്‌കാന്തി കാണിക്കുകയും മക്കളേയും കൊച്ചുമക്കളേയും ആ പാതയില്‍ നയിക്കുകയും ചെയ്തു.

മക്കള്‍: അമ്മിണി മാത്യു, ജോണ്‍ മത്തായി, മര്‍ക്കോസ് മത്തായി, ലിസി ജോണി, ജോസ് മത്തായി

മരുമക്കള്‍: പരേതനായ പി. പി. മാത്യു, ഷൈന ജോണ്‍, ലിസി പോള്‍, ജോണി ജോസഫ്, ജാസ്മി ജോസ്

കൊച്ചു മക്കള്‍: ജസ്റ്റിന്‍& നിഷ മാത്യു, ജൂലിയ& അനില്‍ പാടിയേടത്ത്, അലീഷ ജോണി, ആഞ്ജല ജോണ്‍, റജീന മത്തായി, സംഗീത ജോണ്‍, കെവിന്‍ മത്തായി, അലീന ജോണി, ജെലീസ ജോസ്, ജെലന്‍ ജോസ്, ജോഷ് ജോണ്‍.

കൊച്ചുമക്കളുടെ മക്കള്‍: റേച്ചല്‍ മാത്യു, ലെയ് ല പാടിയേടത്ത്, മേസന്‍ പാടിയേടത്ത്.

സഹോദരി : ഏലിയാമ്മ ജോണ്‍.

പൊതു ദര്‍ശനം: ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ ഹിഗിന്‍സ് ഫ്യൂണറല്‍ ഹോം, 321 സൗത്ത് മെയിന്‍ സ്റ്റ്രീറ്റ്, ന്യൂ സിറ്റി ന്യൂയോര്‍ക്ക് 10956 Michael J. Higgins Funeral Service, Inc. 321 South Main Street, New City, NY 10956 https://www.dignitymemorial.com/funeral-homes/new-city-ny/michael-j-higgins-funeral-service-inc/4537

സംസ്‌കാരം : ഫെബ്രുവരി 15 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും 8.30 ന് ശവസംസ്‌കാര ശുശ്രൂഷയും. തുടര്‍ന്ന് റോക്ക് ലാന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാരം. (Rockland Cemetery, 201 Kings Highway, Sparkill, NY 10976

Share This:

Comments

comments