ഡോ. കെ.ടി ജോസഫ് കാക്കനാട്ട് ഫ്‌ളോറിഡയില്‍ നിര്യാതനായി.

0
139

ജോയിച്ചൻ പുതുക്കുളം.

ഫോര്‍ട്ട് ലോഡര്‍ഡേയില്‍ (ഫ്‌ളോറിഡ): ആലപ്പുഴ, ചേന്നംകരി കാക്കനാട്ട് ഡോ. കെ.ടി ജോസഫ് അപ്പച്ചന്‍, 82) ഫ്‌ളോറിഡയിലെ കൂപ്പര്‍ സിറ്റിയില്‍ നിര്യാതനായി. ഭാര്യ: ഡോ. റോസ് പുരയിടത്തില്‍ തിടനാട്.

 

മക്കള്‍: ഷാരന്‍ സജി ചെറുവള്ളാത്ത് അറക്കുളം, മിയാ ജോമി പുതുമന, ഷെറിന്‍ ജോസഫ് നീരാക്കല്‍, കിംബര്‍ലി ജോര്‍ജ് മുടേലില്‍, സിമി അരുണ്‍ വലിയമറ്റം, തോമസ് ജോസഫ്, സബീന ജോസഫ് (എല്ലാവരും അമേരിക്കയില്‍).

 

പൊതുദര്‍ശനം ഫെബ്രുവരി 14-നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് കോറല്‍സ്പ്രിംഗ് (201 N University Dr, Coral Spring 33071).

 

സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 15-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ചില്‍ (201 N University Dr, Coral Spring 33071) വച്ചു നടത്തപ്പെടും.

പരേതന്‍ ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദം നേടി 1971-ല്‍ അമേരിക്കയിലേക്ക് കുടിയേറി. കന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍വയണ്‍മെന്റല്‍ എന്‍ജിനായറിംഗില്‍ ഡോക്ടറേറ്റ് നേടുകയും ദീര്‍ഘകാലം കന്‍സാസ് സിറ്റിയില്‍ എന്‍ജിനീയറായി സേവനം അനുഷ്ഠിച്ചശേഷം ഫ്‌ളോറിഡയിലേക്ക് താമസം മാറ്റി.

 

1991 മുതല്‍ സൗത്ത് ഫ്‌ളോറിഡയിലെ പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും, സൗത്ത് ഫ്‌ളോറിഡയിലെ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് കാത്തലിക് ഇടവക ദേവാലയ രൂപീകരണത്തിനു മുമ്പന്തിയില്‍ നിന്നു പ്രവര്‍ത്തിക്കുകയും, ഇന്ത്യ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

2007-ല്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് കാത്തലിക് കണ്‍വന്‍ഷന്‍ മയാമിയില്‍ വച്ചു നടന്നപ്പോള്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

 

കെ.ടി ചാക്കോ കാക്കനാട്ട് ചേന്നംകരി, പരേതരായ കത്രിക്കുട്ടി വര്‍ഗീസ് കൊഴുപ്പുക്കളം, സി. ജെറോസ് എസ്.എ.ബി.എസ്, സി. ഹാദുസ എസ്.ഐ.സി, ത്രേസ്യാമ്മ ചാണ്ടി പാറേക്കാട്ട്, സി. പീയൂസ് എസ്.എ.ബി.എസ്, സി. ബെനികാസിയ സി.എം.സി, സി. കൊര്‍ണേലിയ സി.എം.സി, സി. സീലിയ സി.എം.സി, ഫാ. ആന്റണി കാക്കനാട്ട് സി.എം.ഐ എന്നിവര്‍ സഹോദരങ്ങളാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. റോസ് (954 483 7556).

Share This:

Comments

comments