ബാള്‍ട്ടിമോര്‍ കൈരളിയുടെ ആഭിമുഖ്യത്തില്‍ ചീട്ടുകളി മത്സരം മാര്‍ച്ച് 14-ന്.

0
87

ജോയിച്ചൻ പുതുക്കുളം.

ബാള്‍ട്ടിമോര്‍: ദേശീയ ചാമ്പ്യന്മാര്‍ തുറുപ്പിറക്കുന്ന 56, 28, റമ്മി എന്നീ ടൂര്‍ണമെന്റുകള്‍ മാര്‍ച്ച് 14-നു രാവിലെ 8 മുതല്‍ പാരഡൈസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ (1660 Whitehead Ct, gwynnok, MD 21207) നടത്തപ്പെടും.

ചീട്ടുകളിയില്‍ മലയാളിയുടെ തനത് നമ്പര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 56 കളയില്‍ മാറ്റുരയ്ക്കാന്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും മുപ്പതില്‍പ്പരം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മേല്‍പ്പറഞ്ഞ എല്ലാ കളികളിലേക്കും രജിസ്‌ട്രേഷന്‍ തുടരുകയാണ്. ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭര്‍ അടങ്ങുന്ന അഡൈ്വസറി ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ മത്സരങ്ങളില്‍ വനിതകള്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഒന്നാം സമ്മാനം 2000 ഡോളറും, ട്രോഫിയും ഉള്‍പ്പടെ ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ബ്രേക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവയുള്‍പ്പടെയുള്ള സൗകര്യങ്ങളും തയറാക്കിയിരിക്കുന്ന ഈ ടൂര്‍ണമെന്റിലേക്ക് കൂടുതല്‍ ടീമുകളെ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു വര്‍ഗീസ് (917 750 0990), സബീന നാസര്‍ (443 625 8748), ജോസ് സഖറിയ (410 487 1536)

Share This:

Comments

comments