എസ്.എം.സി.സി ഡിന്നര്‍ വിത്ത് ബിഷപ് പ്രോഗ്രാം നടത്തി.

0
123

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ “ഡിന്നര്‍ വിത്ത് ബിഷപ്’ പ്രോഗ്രാം നടത്തി. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ബഹുമാനാര്‍ത്ഥം നടത്തപ്പെട്ട ചടങ്ങില്‍ വൈദീകരും സിസ്റ്റേഴ്‌സും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

 

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ഫെബ്രുവരി എട്ടാം തീയതി വൈകുന്നേരം ഏഴു മണിക്ക് ആരംഭിച്ച സമ്മേളനം ഷിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

 

രൂപതാ വികാരി ജനറാള്‍മാരായ ഫാ. തോമസ് കടുകപ്പള്ളില്‍, ഫാ. തോമസ് മുളവനാല്‍, ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരില്‍, ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ഹാം ജോസഫ്, വൈസ് പ്രസിഡന്റ് ഫാ. ഭാനു സാമുവേല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അനീഷാ മാത്യു പ്രാര്‍ത്ഥനാഗാനം ആലപിച്ചു. മേഴ്‌സി കുര്യാക്കോസ് അവതാരകയായിരുന്നു. സണ്ണി വള്ളിക്കളം സ്വാഗതവും ഷാജി കൈലാത്ത് കൃതജ്ഞതയും പറഞ്ഞു.

 

ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, മേഴ്‌സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍, ഷാബു മാത്യു, സജി വര്‍ഗീസ്, ടോം വെട്ടിക്കാട്ട്, ജയിംസ് ഓലിക്കര, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ജോസഫ് നാഴിയംപാറ,, തോമസ് സെബാസ്റ്റ്യന്‍, ഷിബു അഗസ്റ്റിന്‍ എന്നിവര്‍ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Share This:

Comments

comments