ഹൂസ്റ്റണില്‍ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയില്‍.

0
252
പി പി ചെറിയാന്‍.

ഷുഗര്‍ലാന്റ്: ‘അറ്റാക്ക് പോവര്‍ട്ടി’ നോണ്‍ പ്രൊഫിറ്റ് ഓര്‍നൈസേഷന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിച്ചാര്‍ഡ് ലോഗന്‍ (53), ഭാര്യ ഡയാനാ ലോഗന്‍ (48), മകന്‍ ഏരണ്‍ ലോഗന്‍ (11) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഷുഗര്‍ലാന്റ് പോലീസ് അറിയിച്ചു. റിച്ചാര്‍ഡ് ലോഗന്‍ കിച്ച്‌മോണ്ട് റിവര്‍ പോയ്ന്റ് ചര്‍ച്ച് മുന്‍ യൂത്ത് ആന്റ് മിഷന്‍ പാസ്റ്ററായിരുന്നു.

 

ഗ്വാഡലൂപ് കൗണ്ടിയിലാണ് റിച്ചാര്‍ഡ് ലോഗനെ വെടിയേറ്റ് മരിച്ച നിലയില്‍ ഫെബ്രുവരി 11 ചൊവ്വാഴ്ച കണ്ടെത്തിയത്. ഡേവിഡ് മരിച്ച വിവരം ഷുഗര്‍ലാന്റിലെ അവര്‍ താമസിച്ചിരു്‌ന വീട്ടില്‍ അറിയിക്കാന്‍ എത്തിയതായിരുന്നു പോലീസ്. വാതിലില്‍ മുട്ടിവിളിച്ചിട്ടും ആരും തുറക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ഭാര്യയും മകനും വീട്ടിനകത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

ഡേവിഡ് ലോഗന്‍ ഭാര്യയേയും മകനേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തുപോയി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പ്രഥാമിക അന്വേഷണത്തില്‍ നിന്നും മനസ്സിലായതെന്ന് ഷുഗര്‍ലാന്റ് പോലീസ് വക്താവ് ഡഗ് അഡോള്‍ഫ് പറഞ്ഞു. ആരാണ്‍ ലോഗന്‍ ലാമാര്‍ ഐ എസ് ഡി കാംപല്‍ എലിമെന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഡേവിഡ് ലോഗന്റ് മരണം പോവര്‍ട്ടി ടീമംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Share This:

Comments

comments