ഗര്‍ഭചിദ്രം അത്യന്താപേക്ഷിതം: ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥാനമില്ല-ബെര്‍ണി.

0
199
പി.പി. ചെറിയാന്‍

വെര്‍മോണ്ട്: ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന്, ഗര്‍ഭചിദ്രം എന്നതു അത്യന്താപേക്ഷിതമാണെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മുന്‍ നിര സ്ഥാനാര്‍ത്ഥിയും, വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്ററുമായ ബെര്‍ണി സാന്റേഴ്‌സ് പറഞ്ഞു.

 

ഫെബ്രുവരി 8 ശനിയാഴ്ച തിരഞ്ഞെടുപ്പു ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ബെര്‍ണി സാന്റേഴ്‌സ്.

ഡമോക്രാറ്റിക് പാര്‍ട്ടിയിലെ 95 ശതമാനം പേരും പ്രൊ.ചോയ്‌സിനെ പിന്തുണക്കുന്നവരാണെന്നും ബെര്‍ണി പറഞ്ഞു.

ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഗര്‍ഭചിദ്ര അവകാശത്തെ അംഗീകരിക്കാത്ത ഒരു ജ്ഡ്ജിയേയും, നോമിനേറ്റ് ചെയ്യുകയില്ലെന്നും ബെര്‍ണി അസന്നിഗന്ധമായി പ്രഖ്യാപിച്ചു.

 

പ്ലാന്റ് പാരന്റ് ഹുഡിന് ഫെഡറല്‍ ഫണ്ട് അനുവദിക്കുമെന്നും ബെര്‍ണി കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും, പ്രസിഡന്റ്ുമായ ട്രമ്പ് ഗര്‍ഭചിദ്രത്തെയും ഇതിന് ഫണ്ട് അനുവദിക്കുന്നതിനേയും നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഇതിനെ കലവറയില്ലാതെ പിന്തുണക്കുകയാണ്. നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനത ഇതില്‍ ആരെ പിന്തുണക്കുമെന്ന് പ്രവചിക്കാനാവില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്കാണ് അമേരിക്കന്‍ ജനത പിന്തുണ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share This:

Comments

comments