യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ജനറല്‍ ബോഡിയും, തെരഞ്ഞെടുപ്പും ഫെബ്രുവരി 16ന്.

0
97

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രശസ്തമായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 16ാം തീയതി ഞായറാഴ്ച രണ്ടു മണിക്ക് യോങ്കേഴ്‌സ് പബ്ലിക് ലൈബ്രററി ഹാളില്‍ വച്ച് നടത്തുന്നതാണെന്ന്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് നായര്‍ അറിയിച്ചു.

 

പ്രസിഡന്റ് ജോഫ്രിന്‍ ജോസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി ഷോബി ഐസക് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.

 

2000ല്‍ പ്രവര്‍ത്തനം ആരംഭിച്ച യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍, ‘ഫോമ’ യുടെ ഏറ്റം ശക്തമായ അംഗ സംഘടനകളില്‍ ഒന്നാണ്. നിലവില്‍ ഫോമയുടെ നാഷ്ണല്‍ ട്രഷററായ ഷിനു ജോസഫ് ഈ അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു.

 

കേരളത്തിലും, അമേരിക്കയിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ‘യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍’ വളര്‍ച്ചയുടെ പടവുകളിലൂടെ മുന്നേറുകയാണ്.

 

പൊതുയോഗത്തിന് എല്ലാ അംഗങ്ങളും എത്തിച്ചേരണമെന്ന് പ്രസിഡന്റ് ജോഫ്രിന്‍ ജോസും, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് നായരും അഭ്യര്‍ത്ഥിച്ചു.

Share This:

Comments

comments