നിർധനരായ നേഴ്സിങ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പദ്ധതിയൊരുക്കി ഫോമാ വിമൻസ് ഫോറം.

0
140
dir="auto"> ജോയിച്ചൻ പുതുക്കുളം.
ന്യൂജേഴ്‌സി :കാരുണ്യത്തിന്റെയും കനിവിന്റെയും മാലാഖാമാരാകാൻ തയാറെടുക്കുന്ന കേരളത്തിലെ നേഴ്സിങ് വിദ്യാർത്ഥികൾക്ക് സ്‌കൊളാഷിപ് പദ്ധതിയൊരുക്കി ഫോമാ വനിതാ ഫോറം .നാളത്തെ ആതുര ശ്രുഷകരെ സൃഷ്ടിക്കാൻ ഫോമാ വനിതാ ഫോറം തുടങ്ങി വച്ച ഫോമാ  നേഴ്സിങ് സ്കോളർഷിപ്പ് പദ്ധതിയുടെ ഫണ്ട് റൈസിംഗ് പ്രോഗ്രാമും മിഡ് അറ്റ്ലാന്റിക്   വിമൻസ് ഫോറം ഉദ്ഘാടനവും ന്യൂജഴ്സിയിലുള്ള ഗുരു പാലസ് സ്റ്റോറിൽ വെച്ച് നടത്തി. ഫോമാ വിമൻസ് ഫോറത്തിന് നേതൃത്വത്തിൽ  കേരളത്തിലെ നിർധനരായ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പഠന സകാര്യത്തിനു പണം ഒരു തടസ്സമാകരുത് എന്ന ചിന്തയിൽ നിന്നാണ് ഈ മഹത്തായ പദ്ധതിക്ക് തുടക്കമാകുന്നത്  .അതിനുള്ള മികച്ച തുടക്കമായിരുന്നു ന്യൂജേഴ്‌സിയിൽ നടന്ന നേഴ്സിങ്  സ്കോളർഷിപ്പനു ഉള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാം. വിജയകരമായി നടപ്പിലാക്കി മിഡ്  അറ്റ്ലാന്റിക്  റീജിയണിലെ നിരവധി അസോസിയേഷനുകളും നിരവധി വ്യക്തികളും ഈ പദ്ധതിയിലേക്ക് വളരെയധികം സംഭാവനകൾ നൽകി ഈ മഹത്തായ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു .മാപ്പ് .കാൻജ്,മാസ്കോൺ തുടങ്ങിയ സംഘടകളും സുജനൻ,അനിയൻ ജോർജ്,ആണ് സ്കറിയ,ശാലു പുന്നൂസ്  ,ശ്രീജിത്ത്  കോണത്,ആബിദ ജോസ് ,തോമസ് ചാണ്ടി ,ബിനു  ജോസഫ് ,ഗിരീഷ്  ഒഹായോ സുധീപ് നായർ  എക്സ്റ്റൻ തുടങ്ങിയവരാണ് പ്രാഥമിക സഭയുമായി രംഗത്തു വന്നത് .
ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാമിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ  വിമൻസ് ഫോറം ചെയർ പേഴ്സൺ രേഖ  നായർ  മിഡ് അറ്റ്ലാന്റിക്  റീജിയൻ  വുമൺ ‘സ് ഫോറം  ചെയർപേഴ്സൺ രേഖ ഫിലിപ്പ് ,മറ്റു ഭാരവാഹികളും ചേർന്നു നിലവിളക്കു കൊളുത്തി പ്രോഗ്രാം ഉദ്‌ഘാടനം ചെയ്‌തു. വിമൻസ്  ഫോറം  വൈസ്  ചെയർപേഴ്സൻ ആബിദ  ജോസ് , നാഷണൽ കമ്മിറ്റി  അംഗങ്ങളായ ജയ്‌മോൾ ശ്രീധർ,  ആഞ്ചെലാ സുരേഷ് , വുമൺ ‘സ്  ഫോറം  അംഗം  അനിത നായർ , ഫോമാ മുൻ സെക്രട്ടറിമാരായ   അനിയൻ  ജോർജ് , ഷാജി എഡ്‌വേഡ്‌ , കാൻജ് പ്രസിഡന്റ്  ദീപ്തി  നായർ , മാപ്പ്  പ്രസിഡന്റ്  ശാലു  പുന്നൂസ് , തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുത്തു.
ഫോമ വിമൻസ് ഫോറം തുടങ്ങി വയ്ക്കുന്ന നേഴ്സിങ് സ്കോളർഷിപ് പദ്ധതിക്ക് അമേരിക്കൻ മലയാളികളുടെ പിന്തുണയുണ്ടാകണമെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ,ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറർ ഷിനു ജോസഫ് ,  വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു ,ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ജോ .ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ തുടങ്ങിയവർ അറിയിച്ചു .

Share This:

Comments

comments