കെ. എച്ച്. എൻ. എയുടെ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

0
158

ശ്രീജിത്ത്‌ ശ്രീനിവാസന്‍.

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ. എച്ച്. എൻ. എ ) യുടെ  പ്രസിഡന്റ് ഡോ. സതീഷ് അമ്പാടിയുടെ നേതൃത്വത്തിൽ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനത്തിനുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചതായി കെ. എച്ച്. എൻ. എ ഭാരവാഹികൾ അറിയിച്ചു.

 

കെ. എച്ച്. എൻ. എ ഉപദേശക സമിതി, ശ്രീ. ടി.എൻ. നായർ ചെയർമാൻ  ആയും ശ്രീ. ശശിധരൻ നായർ വൈസ് ചെയർമാൻ ആയും രൂപീകരിച്ചു. സർവശ്രീ എം. ജി . മേനോൻ, അനിൽ പിള്ള, ആനന്ദൻ നിറവേൽ, മന്മഥൻ നായർ, പ്രസന്നൻ പിള്ള, അനിൽകുമാർ പിള്ള എന്നിവരാണ് ഈ സമിതിയിലെ മറ്റ് അംഗങ്ങൾ.

 

സംഘടനാകാര്യങ്ങൾക്കും അംഗത്വത്തിനുമുള്ള കമ്മിറ്റിയിൽ  പ്രൊഫ. ജയകൃഷ്ണൻ ചെയർമാനും  സർവശ്രീ രാജീവ് ഭാസ്കരൻ, അരവിന്ദ് പിള്ള എന്നിവർ അംഗങ്ങളും ആണ്.

അന്താരാഷ്‌ട്ര ബന്ധങ്ങൾ ഏകോപിപ്പിക്കുന്നതിനായി  ഡോ. നിഷ പിള്ളയുടെ നേതൃത്വത്തിൽ ഡോ. രാംദാസ് പിള്ള, ശ്രീ. സനൽ ഗോപി എന്നിവർ പ്രവർത്തിക്കുന്നതാണ്.

 

കെ. എച്ച്. എൻ. എ യുടെ സാഹിത്യസംബന്ധിയായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുവാനും പാരിതോഷിക നിർണയത്തിനുമുള്ള  കമ്മിറ്റി ശ്രീ. രാജീവ് ഭാസ്കരന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു തുടങ്ങി. കെ. എച്ച്. എൻ. എ ജനറൽ സെക്രട്ടറി ശ്രീ. സുധീർ പ്രയാഗ, ശ്രീ. രാധാകൃഷ്ണൻ നായർ, ഡോ. നാരായണൻ നെയ്തലത്ത്, ശ്രീ. ശ്രീകുമാർ, ശ്രീ. സുരേന്ദ്രൻ നായർ, ശ്രീ. സനിൽ ഗോപി എന്നിവർ ഈ സമിതിയിലെ അംഗങ്ങളാണ്.

കെ. എച്ച്. എൻ. എ  യുടെ ഗ്ലോബൽ കൺവെൻഷൻ “ഗീതം” 2021 ജൂലൈയിൽ അരിസോണയിലെ ഫീനിക്സ് നഗരത്തിൽ  വച്ച് നടത്തുന്നതിന് മുന്നോടിയായി മറ്റു പല കമ്മിറ്റികളും പ്രവർത്തനം ആരംഭിച്ചതായി ഡോ. സതീഷ് അമ്പാടി അറിയിച്ചു.

Share This:

Comments

comments