ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ (ഗാമ) റിപ്പബ്ലിക്ക് ദിനവും ഗെയിംസ് ഡേയും ആഘോഷിച്ചു.

0
114

ജോയിച്ചൻ പുതുക്കുളം.

ഓസ്റ്റിന്‍ : എഴുപത്തിയൊന്നാമതു റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി നടത്തിയ ഗെയിംസ് ഡേ ഗംഭീര വിജയമായി. ഓസ്റ്റിന്‍സിഡര്‍ പാര്‍ക്ക് കമ്മ്യൂണിറ്റി സെന്ററില്‍ ജനുവരി 26 ഞായറാഴ്ച നടത്തിയ ചെസ്സ്, കാരോംസ്,റുബിക് ക്യൂബ്, സുഡോകു, കാര്‍ഡ് ഗെയിംസ്, പഞ്ചഗുസ്തി മത്സരങ്ങളില്‍ അനവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി നടത്തിയ റിപ്പബ്ലിക്ക് ദിന ക്വിസ് പരിപാടി ഏവര്‍ക്കും വിജ്ഞാനപ്രദമായി.

 

വിജയികള്‍ യഥാക്രമം

റിപ്പബ്ലിക്ക് ദിന ക്വിസ് ദിയ അരുണ്‍ & ഇഷാന്‍ നീരജ്
ചെസ്സ് കിഡ്‌സ് : ചാമ്പ്യന്‍ ജൂലിയന്‍ ജോസഫ് ; റണ്ണര്‍ അപ്പ് റൊണാവ്
ചെസ്സ് എല്‍ഡേഴ്‌സ് : ചാമ്പ്യന്‍ ജോസഫ് സിമെന്‍ഡി ; റണ്ണര്‍ അപ്പ് പ്രജീഷ് ദാസ്
റുബിക് ക്യൂബ് : ചാമ്പ്യന്‍ ശാശ്വത് കാരണവര്‍ ; റണ്ണര്‍ അപ്പ് ജോര്‍ജ് വിപിന്‍ തയ്യില്‍
സുഡോകു അണ്ടര്‍ 12 :ചാമ്പ്യന്‍ രോഹന്‍ നമ്പ്യാര്‍ ; റണ്ണര്‍ അപ്പ് : ആര്യന്‍ വരുണ്‍
സുഡോകു 12 18 : ചാമ്പ്യന്‍ ഗൗതം സനില്‍ ; റണ്ണര്‍ അപ്പ് :ആര്യന്‍ ചിറയത്തു
സുഡോകു ലേഡീസ് : ചാമ്പ്യന്‍ സജ്‌ന ശ്രീജിത്ത് ;റണ്ണര്‍ അപ്പ് :നിഷ മാത്യു
കാരോംസ് ജന്റ്‌സ് : ചാമ്പ്യന്‍ ഗോകുല്‍ ശിവദാസ് ; റണ്ണര്‍ അപ്പ് : ശ്രീകാന്ത് നായര്‍
കാരോംസ് ലേഡീസ് : ചാമ്പ്യന്‍ നിഷ മാത്യു ;റണ്ണര്‍ അപ്പ്: സജ്‌ന ശ്രീജിത്ത്
പഞ്ചഗുസ്തി ചാമ്പ്യന്‍ : ഷോപിത് ഷൈലരാജന്‍ ; റണ്ണര്‍ അപ്പ്: വിവേക് മോഡി
കാര്‍ഡ് ഗെയിംസ് ജോയിന്റ് വിന്നേഴ്‌സ് : മനേഷ് ശശിധരന്‍, വിനോദ് ചിറയത്തു ,ടോം ഈപ്പന്‍ & ഷോപിത് ഷൈലരാജന്‍ ,ജിസ് ജോര്‍ജ് ,അരുണ്‍ മോഹന്‍

 

വിജയികള്‍ക്കുള്ള ട്രോഫികള്‍ വിവിധ ഗാമ ഭാരവാഹികള്‍ സമ്മാനിച്ചു

Share This:

Comments

comments