ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് ഏഴിന്.

0
148

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിമന്‍സ് ഡേ ആഘോഷങ്ങള്‍ മാര്‍ച്ച് ഏഴിനു ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ വിവിധ പരിപാടികളോടെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേയോട് അനുബന്ധിച്ച് അസോസിയേഷന്‍ നടത്തുന്ന പ്രോഗ്രാമിനു ഷീ (She Holds Equality) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

 

വനിതകള്‍ക്കായി വിവിധയിനം പരിപാടികളാണ് അന്നേദിവസം നടത്തുന്നത്. വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ ഏവര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ തയ്യല്‍ ക്ലാസുകളും പാചക ക്ലാസുകളും നടത്തപ്പെടുന്നതാണ്. തുടര്‍ന്നു നാലു റൗണ്ടുകളായി വനിതകള്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന മത്സരങ്ങള്‍ നടത്തുന്നതാണ്.

 

അന്നു നടത്തുന്ന മീറ്റിംഗില്‍ വച്ചു ഷിക്കാഗോ മലയാളി അസോസിയേഷന്റെ അംഗങ്ങളായിട്ടുള്ളവരില്‍ 25 വര്‍ഷത്തിലധികം സേവനം ചെയ്തിട്ടുള്ള വനിതാ ടീച്ചര്‍മാരെ ആദരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകര (708 622 0774), വിമന്‍സ് ഫോറം പ്രതിനിധികളായ ലീല ജോസഫ് (224 578 5262), മേഴ്‌സി കുര്യാക്കോസ് (773 865 2456).

Share This:

Comments

comments