നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2020; രജിസ്‌ട്രേഷന്‍കിക്ക് ഓഫ് സഫേണ്‍ സെന്റ് മേരീസില്‍.

0
126

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡി.സി.: ജൂലൈ 15 മുതല്‍ 18 വരെ അറ്റ്‌ലാന്‍റ്റിക് സിറ്റിയില്‍ ക്ലാറിഡ്ജ് റാഡിസണ്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം ടീം അംഗങ്ങള്‍ സഫേണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

 

ഫെബ്രുവരി 2നു വിശുദ്ധ കുര്‍ബാനക്കുശേഷം നടന്നചടങ്ങില്‍ വികാരി ഫാ. ഡോ.രാജു വര്‍ഗീസ് കോണ്‍ഫറന്‍സ് പ്രതിനിധികളെ സ്വാഗതംചെയ്തു. കോണ്‍ഫറന്‍സിനെ പ്രതിനിധികരിച്ചു് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, മാത്യു ജോഷുവ, ജോണ്‍ താമരവേലില്‍, ഇടവകയില്‍ നിന്നും കമ്മിറ്റിഅംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ് , മത്തായി ചാക്കോ, അജിത് വര്‍ഗീസ്, ജോണ്‍ വര്‍ഗീസ്, സജി പോത്തന്‍ (ഭദ്രാസന കൌണ്‍സില്‍ അംഗം) മലങ്കര അസോസിയേഷന്‍ അംഗം എബ്രഹാം പോത്തന്‍, ഭദ്രാസന അസംബ്ലി അംഗം ജോണ്‍ജേക്കബ്, ഇടവകയുടെ സെക്രട്ടറി ജോ അലക്‌സാണ്ടര്‍, ട്രസ്റ്റീ ജ്യോതിസ് ജേക്കബ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ഫിലിപ്പോസ് ഫിലിപ്പ്, , സജി പോത്തന്‍, , ജോണ്‍താമരവേലില്‍ എന്നിവര്‍ കോണ്‍ഫ്രന്‍സിനെകുറിച്ചും ഫിനാന്‍സിനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും വിവരണങ്ങളള്‍ നല്‍കി.

വികാരി ഫാ.ഡോ.രാജു വര്‍ഗീസും ജോബി ജോണും ചേര്‍ന്ന്ര് പജിസ്‌ട്രേഷന്‍ കിക്ക് ഓഫ്‌നിര്‍വഹിച്ചു. നിരവധി അംഗങ്ങള്‍രജിസ്റ്റര്‍ ചെയ്യുകയും സുവനീറിലേക്കു പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.

 

ഇടവകയില്‍ നിന്നും നല്‍കുന്ന എല്ലാസഹായ സഹകരണങ്ങള്‍ക്കും ജോബി ജോണ്‍ നന്ദിഅറിയിച്ചു. കൂടാതെ കഴിഞ്ഞ കോണ്‍ഫറന്‍സില്‍ നല്ലഗാനങ്ങള്‍ ആലപിച്ച ഗായകസംഘം ഈ ഇടവകയില്‍ നിന്നും ആയിരുന്നു എന്ന്എടുത്തു പറയുകയും ചെയ്തു .2020 കോണ്‍ഫറന്‍സില്‍ എല്ലാഅംഗങ്ങളും പങ്കെടുക്കണമെന്നും പ്രത്യകം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

 

Share This:

Comments

comments