പൗരത്വ പ്രക്ഷോഭം; സംഘ് രാഷ്ട്രം അനുവദിക്കില്ല” വെൽഫെയർ പാർട്ടി രക്തസാക്ഷി ദിന സമ്മേളനം മക്കരപ്പറമ്പിൽ.

0
220
dir="auto">റാബീ ഹുസൈന്‍.
 
മക്കരപ്പറമ്പ :  “പൗരത്വ പ്രക്ഷോഭം; സംഘ് രാഷ്ട്രം അനുവദിക്കില്ല” തലക്കെട്ടിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച മക്കരപ്പറമ്പിൽ രക്തസാക്ഷി ദിന സമ്മേളനം നടത്തും.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ പങ്കെടുക്കും.പ്രതിഷേധ നാടകം ‘ബൗ.. ബൗ.. ബൗരത്വം’, പ്രതിഷേധ പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികൾ നടക്കും.
 ചന്ദ്രിക ദിനപത്രം എഡിറ്റർ സി.പി സൈതലവി, എം മൊയ്തു മാസ്റ്റർ (കോൺഗ്രസ്), കുന്നത്ത് മുഹമ്മദ് (മുസ്ലിം ലീഗ്), ഷറഫുദ്ദീൻ പി.ടി (സി.പി.ഐ), മധു ജനാർദ്ദനൻ (സിനിമ പ്രവർത്തകൻ), പരമാനന്ദൻ മങ്കട (എഫ്.ഐ.ടി.യു), അലവിക്കുട്ടി സി.എച്ച് (ഐ.എൻ.എൽ), ഷൈജു കരിഞ്ചാപ്പാടി (കേരള ദളിത് യുവജന ഫെഡറേഷൻ (ഡെമോക്രാറ്റിക്), അബ്ദുസ്സലാം (എസ്.ഡി.പി.ഐ), പി.രാജീവ് (ആറങ്ങോട്ട് ശിവക്ഷേത്രം), മുഹമ്മദ് മുംതാസ് സി.എച്ച് (ജമാഅത്തെ ഇസ്ലാമി), അനിൽ ടി.വി (കുളത്തറക്കാട് വിഷ്ണു ക്ഷേത്രം), ഹൻഷില പട്ടക്കാൽ (മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് അംഗം), ഡോ. സിന്ധ്യ ഐസക് (വുമൺ ജസ്റ്റിസ് മൂവ്മെന്റ്), നബീൽ അമീൻ (ഫ്രറ്റേണിറ്റി മൂവ്മെന്റ്), ഖാദർ അങ്ങാടിപ്പുറം (വെൽഫെയർ പാർട്ടി), സലാം വെങ്കിട്ട (വ്യാപാരി വ്യവസായി ഏകോപന സമിതി), ആരിഫ് ചുണ്ടയിൽ (വെൽഫെയർ പാർട്ടി), സലാം സി.എച്ച്, എ.ടി മുഹമ്മദ് എന്നിവർ സംസാരിക്കും.

Share This:

Comments

comments