ഫാമിലി കോണ്‍ഫറന്‍സ് 2020; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഇടവകയില്‍.

0
116

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡി.സി: മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം നടത്തുന്ന ഇടവക സന്ദര്‍ശനങ്ങളുടെ ഭാഗമായി കമ്മിറ്റി അംഗങ്ങള്‍ സ്റ്റാറ്റന്‍ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ഇടവക സന്ദര്‍ശിച്ചു.

 

ജനുവരി 12 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന യോഗത്തില്‍ വികാരി വെരി റവ. പൗലോസ് ആദായി കോര്‍എപ്പിസ്‌കോപ്പാ കമ്മിറ്റി അംഗങ്ങളെ സ്വാഗതംചെയ്തു.
ജനറല്‍ സെക്രെട്ടറി ജോബി ജോണ്‍ , കമ്മിറ്റി അംഗങ്ങളായ സണ്ണി വര്‍ഗീസ്, ജോര്‍ജ് തോമസ് , ഷൈനി രാജൂ എന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ചും, റെജിസ്‌ട്രേഷനെകുറിച്ചും, സുവനീറിലേക്കു നല്‍കാവുന്ന പരസ്യങ്ങള്‍ എന്നിവയെകുറിച്ചും വിവരണംനല്‍കി.

 

ഇടവകയില്‍നിന്നും മുന്‍ കോണ്‍ഫറന്‍സുകള്‍ക്കു നല്‍കിയിട്ടുള്ള എല്ലാസഹായങ്ങള്‍ക്കും ജോബി ജോണ്‍ നന്ദിപറഞ്ഞു. ഈ വര്‍ഷവും അതുപോലുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
ഇടവകയില്‍ നിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ ജോബി ജോണിനു നല്‍കികൊണ്ട് വികാരി വെരി. റവ . . പൗലോസ് ആദായി കോര്‍എപ്പിസ്‌കോപ്പാ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു.

 

തുടര്‍ന്ന് നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും സുവനീറിലേക്കു പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു. ഇടവകയില്‍ നിന്നുംനല്‍കിയ ക്രമീകരണങ്ങള്‍ക്കും, സഹായങ്ങള്‍ക്കും കോണ്‍ഫറന്‍സ് കമ്മിറ്റി നന്ദി അറിയിച്ചു.

Share This:

Comments

comments