ഡാലസ് സെന്റ്.ജോർജ് ഇടവകയിൽ മൂന്ന് നോയമ്പാചരണ ധ്യാന ശുശ്രുഷകൾക്ക് റവ.ഫാ.ഡോ.വർഗീസ് വർഗീസ് മുഖ്യാതിഥി.

0
47
ഷാജീ രാമപുരം.

                                                                                          

ഡാലസ്: ഇർവിംഗ് സെന്റ്.ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ മൂന്ന് നോയമ്പാചരണ ധ്യാന ശുശ്രുഷകൾക്ക് പ്രമുഖ പ്രഭാഷകനും, സെന്റ്.എഫ്രേം റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട് അദ്ധ്യാപകനും, ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറിയും, സൺഡേ സ്കൂൾ പ്രസ്ഥാനം മുൻ ഡയറക്ടറും, സഭാ മാനേജിങ് കമ്മറ്റി അംഗവുമായ റവ.ഫാ.ഡോ.വർഗീസ് വർഗീസ് നേതൃത്വം നൽകുന്നു.

 

ഫെബ്രുവരി 2 ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരത്തോടും, വചന ശുശ്രുഷയോടും കൂടി ആരംഭിക്കുന്ന മൂന്ന് നോയമ്പാചരണ ശുശ്രുഷ ഫെബ്രുവരി 5 ബുധനാഴ്ച്ച വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാന ശുശ്രുഷയോടും, നേർച്ച വിളമ്പോടും കൂടെ സമാപിക്കും.

 

തിങ്കൾ, ചൊവ്വാ, ബുധൻ (ഫെബ്രു.3,4,5) ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 8.30 വരെ നടത്തപ്പെടുന്ന ശുശ്രുഷകളിൽ പ്രാർത്ഥന, വേദപുസ്തക പാരായണം, ധ്യാനം, വചന പ്രഭാഷണം, ആത്മീയ ഗാന ശുശ്രുഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ദൈവേഷ്ടം നിറവേറ്റുക (Full fill God’s will) എന്ന വിഷയത്തെ അധികരിച്ച് ഈ ദിവസങ്ങളിൽ വൈകിട്ട് വചന പ്രഭാഷണം ഉണ്ടായിരിക്കും.

 

മൂന്ന് നോയമ്പാചരണ ശുശ്രുഷകളിലേക്ക് ഡാലസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ.ജോൺ കുന്നത്തുശേരിൽ, സെക്രട്ടറി ജോൺസൺ ജേക്കബ്, ട്രസ്റ്റി ഉമ്മൻ വെട്ടിയിൽ എന്നിവർ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക്:

ചാക്കോ ഇട്ടി (കൺവീനർ) 470 282 7028

 

Share This:

Comments

comments