ബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് “ജൂബിലി ടാലെന്റ്റ് നൈറ്റ് 2020”.

0
234
class="gmail_default">പി. പി. ചെറിയാൻ.
ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ജൂബിലിയുടെ ഭാഗമായി ഡാളസിലെ പ്രതിഭാ ശാലികളെ പങ്കെടുപ്പിച്ചു കൊണ്ട് ടാലെന്റ്റ് നൈറ്റ് സംഘടിപ്പിക്കുന്നു. അതോടൊപ്പം മെയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ഹൂസ്റ്റണിൽ വച്ച് നടക്കുന്ന റീജിയണൽ കോൺഫെറെൻസിലേക്കുള്ള രജിസ്‌ട്രേഷൻ  കിക്ക്‌ ഓഫും നടത്തുമെന്ന് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകവും റീജിയൻ ചെയർമാൻ പി. സി. മാത്യുവും പറഞ്ഞു.
വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാൻ ഹൂസ്റ്റണിൽ നിന്നും ഡാലസിൽ എത്തി പരിപാടിയിൽ പങ്കെടുക്കും.  മലയാളിയും സിറ്റി ഓഫ് കോപ്പേൽ കൗൺസിൽ മാന്യമായ ബിജു മാത്യു മുഖ്യ അതിഥി ആയിരിക്കും. അമേരിക്ക റീജിയന്റെ വളർച്ചയിൽ താൻ സന്തുഷ്ടാണെന്ന് റീജിയൻ ചെയർമാൻ കൂടിയായ ശ്രീ പി. സി. മാത്യു പറഞ്ഞു.  റീജിയണൽ സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് റെവ. ഷാജി കെ. ഡാനിയേൽ, റീജിയണൽ ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്സ് മോൻ മൈക്കിൾ, റീജിയണൽ സെക്രട്ടറി സുധിർ നമ്പിയാർ, റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ എന്നിവർ പങ്കെടുക്കുമെന്നറിയിച്ചു.
പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, പ്രോഗ്രാം കോർഡിനേറ്റർസ് സുബി ഫിലിപ്പ്, സോണി സൈമൺ, ബെന്നി ജോൺ, തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് ജേക്കബ് മാലിക്കാരുകയിൽ, ജോർജ് വര്ഗീസ്, ജെയ്സി ജോർജ്, സുനിൽ എഡ്‌വേഡ്‌, സാം മാത്യു, ബിജി എഡ്‌വേഡ്‌, മേരി തോമസ്, മുതലായ പ്രൊവിൻസ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം കൊടുക്കും. ഇർവിങ്ങിലുള്ള സെയിന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ മനോഹരമായ പാരിഷ് ഹാളിലാണ് പരിപാടികൾ.
ഡാലസിൽ മലയാളി പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് സിൽവർ ജൂബിലിയോടെ നടത്തുന്ന പരിപാടികൾ സ്ലാഖനീയമാണെന്നു ഗ്ലോബൽ ചെയർമാൻ ഡോ. എ. വി. അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള സംയുക്തമായി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
കലാവിരുന്നിനോടൊപ്പം സ്‌പൈസ് വാലി ഏഷ്യൻ ഫുഡ് കാരോൾട്ടൻ ഒരുക്കുന്ന  സദ്യയും ആസ്വദിക്കുവാൻ ഡാളസിലെ മലയാളി സമൂഹത്തുക്കളെ സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
972-999-6877, 469-236-6084

Share This:

Comments

comments