കെ. എച്. എൻ. എയുടെ ഗ്ലോബൽ കൺവെൻഷന് തയ്യാറെടുപ്പുകൾ നടന്നുവരുന്നു.

0
300
>ബിനോയ്‌ വാര്യര്‍.
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ. എച്. എൻ. എ ) യുടെ 2021 ൽ
അരിസോണയിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഗ്ലോബൽ കൺവെൻഷന്റെ
നടത്തിപ്പിലേക്കായി പ്രസിഡന്റ് ഡോ. സതീഷ് അമ്പാടിയുടെ നേതൃത്വത്തിൽ
തയ്യാറെടുപ്പുകൾ നടന്നുവരുന്നു. ഇത് ആദ്യമായാണ് ഫീനിക്സ് നഗരത്തിൽ കെ.
എച്. എൻ. എ ദ്വൈവാർഷിക കൺവെൻഷൻ നടത്തുന്നത്. കൺവെൻഷന്റെ
സുഗമമായ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം
ആരംഭിച്ചതായി ഡോ. സതീഷ് അമ്പാടി അറിയിച്ചു.
പി. എസ് നായർ ചെയർമാൻ ആയും ഡോ. സുകുമാർ വൈസ് ചെയർമാൻ ആയും
ആദ്ധ്യാത്മിക ഫോറം രൂപീകരിച്ചു. ഇതിലെ മറ്റു അംഗങ്ങൾ രാജീവ് ഭാസ്കരൻ,
കേശവൻ നായർ, അമ്പാട്ട് ബാബു, കല്യാണി മംഗലത്ത്, അനു ഗണേഷ്, ഡോ.
ഉണ്ണികൃഷ്ണൻ തമ്പി, ഗീത മേനോൻ, രാജേഷ് ബാബ, പാർത്ഥസാരഥി പിള്ള,
പദ്മനാഭ അയ്യർ, കൈലാസ് മാനെപ്പറമ്പിൽ, മായാ വാരിയർ, ഹരികുമാർ
കളീക്കൽ എന്നിവരാണ്.
വനിതാ ഫോറത്തിന്റെ ഭാരവാഹികളായി ഡോ. സിന്ധു പൊന്നാരത്ത്, ഡോ.
സുനിത നായർ എന്നിവരെയും അംഗങ്ങളായി സുജ പിള്ള, വനജ നായർ, ബീന
കാലത്ത്, ഡോ. രഞ്ജിനി പിള്ള, അഞ്ജന ഉണ്ണികൃഷ്ണൻ, അഞ്ജന സുരേഷ്,
അഞ്ജന പ്രയാഗ, അഡ്വ. ഗൗരി നായർ എന്നിവരെയും തിരഞ്ഞെടുത്തു.
യുവ ഫോറത്തിന്റെ ചെയർമാൻ ആയി ശ്രീ മധു ചെറിയേടത്തിനെയും മറ്റു
അംഗങ്ങളായി മേഘ വാരിയർ, കേശവ് നായർ, കൊച്ചുണ്ണി, ഗിരീഷ് നായർ,
സഞ്ജീവ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.
കൺവെൻഷന്റെ രെജിസ്ട്രേഷൻ കമ്മിറ്റിയിലേക്ക് മനു നായർ, സുജാത കുമാർ
എന്നിവരെ ചെയർ പേഴ്‌സൺ, കോ-ചെയർ പേഴ്‌സൺ ആയും നിശ്ചയിച്ചു.
അരവിന്ദ് പിള്ള, വനജ നായർ, ബീന കാലത്ത്, സുജ പിള്ള, കേശവ് നായർ
എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.

Share This:

Comments

comments